29.9 C
Irinjālakuda
Saturday, June 29, 2024
Home 2019 August

Monthly Archives: August 2019

ഒഴിവായത് വലിയ അപകടം

കാറളം : കാറളം കുമരഞ്ചിറ റോഡില്‍ പാര്‍സല്‍ കൊണ്ടു പോകുന്ന ഒമിനി വാന്‍ പൊട്ടിത്തെറിച്ചു.ആളഭായം ഇല്ല. അപകടകാരണം മനസ്സിലായിട്ടില്ല.  

ക്യാമ്പില്‍ വിരുന്നൊരുക്കി പോലീസുക്കാരും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലിസ്സി കോണ്‍വെന്റ് സ്‌കൂളിലെ ഫ്‌ളഡ് റിലീഫ് ക്യാമ്പില്‍ കഴിയുന്നവര്‍ക്കായി ഇരിഞ്ഞാലക്കുട ജനമൈത്രി പോലീസ് സ്‌നേഹ വിരുന്നൊരുക്കി ഇന്‍സ്പെക്ടര്‍ ബിജോയ്, എസ് ഐ സുബിന്ദ്, പി ആര്‍ ഒ പ്രതാപന്‍,...

പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വോളീബോള്‍ ടീമിലേക്ക് യോഗ്യതനേടി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ നാല് കുട്ടികള്‍ക്ക് സൗത്ത് കൊറിയയില്‍ നടക്കുന്ന ഏഷ്യന്‍ സീനിയര്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഇന്ത്യന്‍ വോളീബോള്‍ പെണ്‍കുട്ടികളുടെ ടീമിലേക്ക് യോഗ്യത നേടി. ശ്രുതി എം.,...

മനസ്സ് നിറയെ നന്‍മ ചെരുപ്പ് കടയിലെ പകുതിയോളം ദുരിതാശ്വാസ ക്യാമ്പിലേക്ക്

കിഴുത്താനി : ദുരിത ബാധിതരെ സഹായിക്കാന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അവശ്യവസ്തുക്കളുടെ ശേഖരണം നടത്തുന്നതിനിടയില്‍ 'എസ് ക്യൂബ്' എന്ന ചെരിപ്പ് കടയുടെ ഉടമ കിഴുത്താനിയിലെ കൂത്തുപാലക്കല്‍ ശിവശങ്കരന്‍ 'എല്ലാം നഷ്ടപെട്ടവരുടെ വേദന തുടക്കാന്‍ ചെറുപ്പക്കാര്‍...

സൗത്ത് സോണ്‍ നാഷ്ണല്‍ ടേബിള്‍ ടെന്നീസ് കേരള ടീമില്‍ ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ അഞ്ച് താരങ്ങള്‍

ഇരിങ്ങാലക്കുട : തിരുവന്തപുരത്ത് ആഗസ്റ്റ് 14 മുതല്‍ 21 വരെ നടക്കുന്ന നാഷ്ണല്‍ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിലേക്ക് ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ അഞ്ച് താരങ്ങള്‍. ക്യാടറ്റ്, സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗങ്ങളില്‍ സ്‌കൂളിലെ നാലാം...

സ്നേഹ സ്പർശം പദ്ധതിക്കു തുടക്കം

നടവരമ്പ് ഗവണ്മെന്റ്മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ എൻ. എസ്. എസ് സി ന്റെ നേതൃ ത്വ ത്തിൽ സ്നേഹ സ്പർശം പദ്ധതി ക്കു തുടക്കം കുറിച്ചു. നടവരമ്പ് എൻ. എസ്. എസ്. അംബേദ്കർ...

ജ്യോതിസ് കോളേജിലെ അശ്വതി ടീച്ചര്‍ക്ക് ജന്മദിനാശംസകള്‍….

ജ്യോതിസ് കോളേജിലെ അശ്വതി ടീച്ചര്‍ക്ക് ജന്മദിനാശംസകള്‍....

മുന്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സോണിയഗിരിക്ക് ഇരിങ്ങാലക്കുട ഡോട്ട് കോമിന്റ് ജന്മദിനാശംസകള്‍

മുന്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സോണിയഗിരിക്ക് ഇരിങ്ങാലക്കുട ഡോട്ട് കോമിന്റ് ജന്മദിനാശംസകള്‍

അതിജീവനത്തിന് ഒരു കൈതാങ്ങ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തില്‍ 'അതിജീവനത്തിനായി ഒരു കൈതാങ്ങ്'എന്ന പേരില്‍ ആരംഭിച്ച കളക്ഷന്‍ സെന്റിന്റെ ഉദ്ഘാടനം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു നിര്‍വ്വഹിച്ചു. ചടങ്ങില്‍ മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍നായര്‍...

ജന്മദിനാഘോഷങ്ങള്‍ മാറ്റിവെച്ച് മുന്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍

ഇരിങ്ങാലക്കുട: മുന്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരിയാണ് ജന്മദിനത്തിന് ദുരിതാശ്വാസക്യാമ്പിലേക്കുള്ള വസ്ത്രങ്ങളും അവശ്യസാധങ്ങളും നല്‍കി മാതൃകയായത്. ഇന്ന് നഗരകസഭയില്‍ ആരംഭിച്ച കളക്ഷന്‍ സെന്ററില്‍ ചെയര്‍പേഴ്‌സണ്‍ നിമ്യഷിജുവിന് സാധനങ്ങള്‍ നല്കിയാണ് ജന്മദിനം ആഘോഷിച്ചത്.

അവിട്ടത്തൂര്‍ ക്ഷേത്രം പ്രസിഡന്റ് ദിനേഷ്

അവിട്ടത്തൂര്‍ : അവിട്ടത്തൂര്‍ മഹാദേവക്ഷേത്രത്തിന്റെ പ്രസിഡന്റായി എ.സി.ദിനേഷിനെയും, സെക്രട്ടറിയായി മനോജ് എം.എസിനേയും തെരഞ്ഞെടുത്തു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള കളക്ഷന്‍ പ്രവര്‍ത്തനം നടത്തി

  ഇരിഞ്ഞാലക്കുട :സി പി ഐ ഇരിഞ്ഞാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള കളക്ഷന്‍ പ്രവര്‍ത്തനം പട്ടണത്തില്‍ നടത്തി,മണ്ഡലം സെക്രട്ടറി പി. മണി, തൃശൂര്‍ ജില്ലാ ട്രഷറര്‍ എക്‌സിക്യൂട്ടീവ് അംഗം ടി....

കരുതലോടെ ക്രൈസ്റ്റ്- പ്രളയബാധിതരുടെ കണ്ണീരൊപ്പാന്‍ ദുരിതാശ്വാസ സാമഗ്രികളുമായി ആദ്യ ട്രക്ക് പുറപ്പെട്ടു

  ഇരിങ്ങാലക്കുട:അപ്രതീക്ഷിതമായി പെയ്തിറങ്ങിയ പെരുമഴയില്‍ സകലതും നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങായി ക്രൈസ്റ്റ് എന്‍ജിനീയറിങ് കോളേജ്. കോളേജ് എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച...

കൊലപാതകശ്രമക്കേസിലെ സൂത്രധാരന്‍ പിടിയില്‍

ഇരിങ്ങാലക്കുട : ജൂലൈ മാസത്തില്‍ തളിയക്കോണം സ്വദേശിയെ വീടുകയറി ആക്രമിക്കുകയും ആക്രമണത്തിനു ശേഷം ആയുധങ്ങള്‍ കരുവന്നൂര്‍ പുഴയില്‍ ഉപേക്ഷിച്ച് ഒളിവില്‍ പോയ പ്രതി ബിമേക് (30) നെയാണ് എസ് എച്ചഒ പി.ആര്‍.ബിജോയിയും സംഘവും...

നനഞ്ഞ രേഖകള്‍ സംരക്ഷിച്ചു നല്‍കുന്നു

ഇരിങ്ങാലക്കുട : ഈ പ്രളയത്തിലും മഴയിലും നിങ്ങളുടെ വിലപ്പെട്ട രേഖകള്‍ നനഞ്ഞു കുതിര്‍ന്നിട്ടുണ്ടെങ്കില്‍ ആകുലപ്പെടേണ്ട. അവ എത്രയും വേഗം ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെത്തിച്ചാല്‍ മതി.നനഞ്ഞ രേഖകള്‍ ശാസ്ത്രീയമായി സംരക്ഷിച്ചു തിരിച്ചു നല്‍കാന്‍...

ഇനി 112 ന്റെ കാലം

ഇരിങ്ങാലക്കുട : എല്ലാതരം അടിയന്തരസാഹചര്യങ്ങളിലും സഹായം തേടുന്നതിന് ഇനി 112 വിളിച്ചാല്‍ മതിയാകും. അടിയന്തരസാഹചര്യത്തില്‍ പോലീസിനെ വിളിക്കാന്‍ ഇനി 100 ന് പകരം 112 വിളിച്ചാല്‍ മതിയാകും. ഫയര്‍ഫോഴ്‌സിന്റെ 101 നും അധികം...

നാളെ ദുരിതാശ്വാസക്യാമ്പുകള്‍ ഉള്ള സ്‌കൂളുകള്‍ക്ക് അവധി

ഇരിങ്ങാലക്കുട : ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന തൃശൂര്‍ ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും നാളെ അവധി ആയിരിക്കും. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ പത്തൊന്‍പതോളം സ്‌കൂളികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

കൈത്താങ്ങാകാന്‍ സന്നദ്ധസംഘടനകള്‍

ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയിലെ ഇരുപതില്‍പരം സന്നദ്ധസംഘടനകള്‍ അണിചേര്‍ന്ന് പ്രളയ ദുരിതാശ്വാസ കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. മലപ്പുറം വയനാട് ജില്ലകളിലെ പ്രളയ ബാധിതരെ സഹായിക്കാനാണ് ഈ കൂട്ടായ്മ. ഇരിങ്ങാലക്കുട...

കൂടിയാട്ട സമിതി കൂടിയാട്ട ആചാര്യന്മാരെ അനുസ്മരിച്ചു

ഇരിങ്ങാലക്കുട : കൂടിയാട്ട ആസ്വാദക സമിതി നടത്തുന്ന ശൂര്‍പ്പണഖാങ്കം കൂടിയാട്ടത്തോടനുബന്ധിച്ച് കൂടിയാട്ട ആചാര്യന്മാരായ അമ്മന്നൂര്‍ പരമേശ്വരചാക്യാര്‍, പദ്മഭൂഷണ്‍ അമ്മന്നൂര്‍ മാധവചാക്യാര്‍ പദ്മശ്രീ.അമ്മന്നൂര്‍ കൊച്ചുകുട്ടന്‍ ചാക്യാര്‍ എന്നിവരെ കൂടിയാട്ടം കേന്ദ്ര ഡയറക്ടര്‍ ഡോ.ഏറ്റുമാനൂര്‍ പി...

അതിരപ്പിള്ളിയില്‍ ചത്തപുലിയെ കണ്ടെടുത്തു

അതിരപ്പിള്ളി: അതിരപ്പിള്ളിയില്‍ ടിക്കറ്റ് കൗണ്ടറിന് അടുത്തുള്ള ബാബു എന്ന ആളിന്റെ വീട്ടിലെ കിണറ്റില്‍ നിന്ന് ചത്തപുലിയെ കണ്ടെടുത്തത്. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ക്കായി കൊണ്ടു പോയി.
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe