29.9 C
Irinjālakuda
Sunday, October 2, 2022

Daily Archives: August 13, 2019

ക്രൈസ്റ്റ് കോളേജ് പ്രളയബാധിതരെ സഹായിക്കാന്‍ കൈകോര്‍ക്കുന്നു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിന്റെ നേതൃത്വത്തില്‍ അദ്ധ്യാപക-അനദ്ധ്യാപക, വിദ്യാര്‍ത്ഥി- പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയില്‍ ക്രൈസ്റ്റ് കോളേജിലെ പ്രളയ ബാധിതരെയും മറ്റും സഹായിക്കുന്നതിനുവേണ്ടി ആരംഭിക്കുന്ന കളക്ഷനിലേക്ക് താഴെ പറയുന്ന സാധനസാമഗ്രികള്‍ ക്രൈസ്റ്റ് കോലേജിലെ ഓഡിറ്റോറിയത്തില്‍...

പുല്ലൂര്‍ പുത്തുക്കാട്ടില്‍ മാണിക്കന്‍ മകന്‍ രാമന്‍( 66) നിര്യാതനായി.

പുല്ലൂര്‍ പുത്തുക്കാട്ടില്‍ മാണിക്കന്‍ മകന്‍ രാമന്‍( 66) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച കാലത്ത് 10മണിക്ക്. ഭാര്യ രേണുക. മക്കള്‍ രഞ്ജിത്ത്, രജിത്. മരുമകള്‍ ലക്ഷ്മി,ദേവി.

ഗര്‍ഭസ്ഥ യുവതിയെ പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് കാട്ടൂര്‍ പോലീസ് മാത്യകയായി

വെള്ളകെട്ടില്‍ കഴിഞ്ഞിരുന്ന ഗര്‍ഭസ്ഥ യുവതിയെ പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് കാട്ടൂര്‍ പോലീസ് മാത്യകയായി. രൂക്ഷമായ വെള്ളക്കെട്ട് അനുഭവപെടുന്ന കാട്ടൂര്‍ മുനയം മനപ്പടി സ്വദേശിയായ യുവതിയെയാണ് പുലര്‍ച്ചെ അഞ്ചു മണിയോടെ പോലീസ് വാഹനത്തില്‍ കരാഞ്ചിറയിലെ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം ശേഖരിക്കുന്നതിനു ‘പുസ്തകങ്ങള്‍ അതിജീവനത്തിനു’ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു

ഇരിങ്ങാലക്കുട:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം ശേഖരിക്കുന്നതിനു പട്ടേപ്പാടം താഷ്‌ക്കന്റ് ലൈബ്രറി ആവിഷ്‌കരിച്ച 'പുസ്തകങ്ങള്‍ അതിജീവനത്തിനു' എന്ന പദ്ധതിയുടെ ഉദ്ഘാടനം വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ.ഉണ്ണികൃഷ്ണന്‍ എം.എ.സലീമിനു...

പ്രകൃതി ദുരന്തത്തെ തുടര്‍ന്ന് കഷ്ടതയനുഭവിക്കുന്ന നിലമ്പൂരിലേക്ക് സഹായ ഹസ്തവുമായി രൂപത കെ.സി.വൈ.എം

ഇരിങ്ങാലക്കുട: പ്രകൃതി ദുരന്തത്തെ തുടര്‍ന്ന് കഷ്ടതയനുഭവിക്കുന്ന നിലമ്പൂരിലേക്ക് സഹായ ഹസ്തവുമായി രൂപത കെ.സി.വൈ.എം.  രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും ശേഖരിച്ച അവശ്യസാധനങ്ങള്‍ സമാഹരിച്ച് നിലമ്പൂരിലേക്ക് നല്കി. അവശ്യസാധനങ്ങള്‍ അടങ്ങിയ വാഹനത്തിന്റെ യാത്ര മുന്‍...

നാളെ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

നാളെ (14.8.2019) ബുധനാഴ്ച്ച തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.....  

പ്രളയ ദുരിതാശ്വാസ ക്യാമ്പില്‍ സാന്ത്വനവുമായി ഇരിങ്ങാലക്കുട രൂപത ഹൃദയ പാലിയേറ്റീവ് കെയര്‍

കയ്പമംഗലം : കനത്ത മഴയെ തുടര്‍ന്നു ദുരിതത്തിലായവരെ സഹായിക്കാന്‍ കയ്പമംഗലം ആര്‍.സി.യു.പി സ്‌കൂളില്‍ നടത്തിയ ദുരിതാശ്വാസ ക്യാമ്പില്‍ ഇരിങ്ങാലക്കുട രൂപത മാര്‍ ജയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ ഹൃദയ പാലിയേറ്റീവ് കെയര്‍ വൈദ്യസഹായമെത്തിച്ചു. ഡോ....

അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം.എച്ച്.എസ് എസ് സ്‌കൂളിലെ വനിതാഫുട്ബോള്‍ ടീം സഹായവുമായി പുല്ലൂര്‍ സ്‌കൂളിലെ ക്യാമ്പില്‍

അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം.എച്ച്.എസ് എസ് സ്‌കൂളിലെ വനിതാഫുട്ബോള്‍ ടീം അംഗങ്ങളും,കോച്ച് റിട്ട. പോലീസ് ഓഫീസര്‍ തോമസ് കാട്ടൂക്കാരനും പുല്ലൂര്‍ എസ്.എന്‍.ബി.എസ് സമാജം എല്‍.പി സ്‌കൂളില്‍ നടക്കുന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കുകയും, കഴിയാവുന്ന സഹായങ്ങള്‍ നല്‍കുകയും...

ഒരു ലോഡ് സഹായവുമായി ടൊവീനോ

ഇരിങ്ങാലക്കുട : യുവനടന്‍ ടൊവീനോ തോമസിന്റെ നേതൃത്വത്തില്‍ ഒരു ലോറി നിറയെ അവശ്യസാധനങ്ങള്‍ നിലമ്പൂരിലെ പ്രളയബാധിത ക്യാമ്പുകളിലേക്ക് പുറപ്പെട്ടു.  

ക്രൈസ്റ്റ് എഞ്ചിനിയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു

ഇരിങ്ങാലക്കുട : ചേറ്റുപുഴപാലത്തില്‍ മീന്‍ പിടിക്കാന്‍പോയി വെള്ളത്തില്‍ വീണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനിയറിംഗ് കോളേജിലെ ആന്‍ റോസ്(21) എന്ന കുട്ടി മരിച്ചു. ഒരാള്‍ വെള്ളത്തില്‍ പോയപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് മരിച്ചത്.

തുണികൊടുത്തു നന്മ ചെയ്ത മനുഷ്യന് തുണികൊണ്ടു ഒരു ചെറിയ സൃഷ്ടി സമ്മാനിച്ച് ഡാവിഞ്ചി സുരേഷ് ….

തൃശൂര്‍: പ്രളയകാലത്ത് നന്മയുടെ പ്രതീകമായി മാറിയ നൗഷാദിനെ തുണികൊണ്ട് നന്ദിയറിയിച്ചു ചിത്രക്കാരന്‍ ഡാവിന്‍ഞ്ചി സുരേഷ്. പ്രളയബാധിതര്‍ക്ക് പെരുനാളിന്റെ കച്ചവടത്തിനായി എടുത്തുവെച്ച പുത്തന്‍ ഉടുപ്പുകളാണ് കൊച്ചിയിലെ തെരുവോരകച്ചവടക്കാരനായ നൗഷാദ് പ്രളയബാധിതര്‍ക്ക് നല്‍കിയത്. തന്റെ കടയിലെ...

സ്‌നേഹ സ്പര്‍ശം പദ്ധതിക്കു തുടക്കം

നടവരമ്പ്: നടവരമ്പ് ഗവണ്മെന്റ്‌മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എന്‍. എസ്. എസ് സി ന്റെ നേതൃത്വത്തില്‍ സ്‌നേഹസ്പര്‍ശം പദ്ധതിക്കു തുടക്കം കുറിച്ചു. നടവരമ്പ് എന്‍. എസ്. എസ്. അംബേദ്കര്‍ ദത്തു കോളനി യില്‍...

ഫാമിലെ പശുക്കള്‍ പാലത്തിന് മുകളില്‍

എടത്തിരിഞ്ഞി: തോട്ടത്തുക്കാരന്‍ വീട്ടില്‍ ജോര്‍ജ്ജിന്റെ ഉടമസ്ഥതയിലുള്ള ഫാമില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പശുക്കളെ എടത്തിരിഞ്ഞി ചെട്ടിയാലിന് സമീപമുള്ള കോതറപാലത്തിനു മുകളില്‍ കൊണ്ടു വന്നിരിക്കുന്നു. ഫാമിലെ പശുക്കളും തൊഴിലാളികളും ഇപ്പോള്‍ പാലത്തിന്റെ മുകളിലാണ് താമസം.

ശ്രീ കൂടല്‍മാണിക്യ ദേവസ്വം ഓഫീസ് കെട്ടിടത്തിന് അപകട ഭീഷണി; ഓഫീസിന്റെ പ്രവര്‍ത്തനം വിശ്രമകേന്ദ്രത്തിലേക്ക് മാറ്റുന്നു; കെട്ടിടം സംരക്ഷിച്ച്,നവീകരിക്കാനും തീരുമാനം….

ഇരിങ്ങാലക്കുട: കൊട്ടിലാക്കല്‍ പറമ്പിലുള്ള ദേവസ്വം ഓഫീസ് കെട്ടിടത്തിന് അപകടഭീഷണി. കെട്ടിടത്തിന്റെ ബലഹീനത ബോധ്യമായ സാഹചര്യത്തില്‍ ദേവസ്വം ഓഫീസിന്റെ പ്രവര്‍ത്തനം കൊട്ടിലാക്കല്‍ പറമ്പില്‍തന്നെയുള്ള വിശ്രമകേന്ദ്രത്തിലേക്ക് മാറ്റാന്‍ അടിയന്തിര ഭരണസമിതിയോഗം തീരുമാനിച്ചു. ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിനോട്...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts