27.9 C
Irinjālakuda
Saturday, April 27, 2024

Daily Archives: August 21, 2019

ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റില്‍ രണ്ടാം സ്ഥാനം നേടി ഇരിങ്ങാലക്കുട സെന്റ്.ജോസഫ് കോളേജ് ടീം

ചങ്ങനാശേരി അസംപ്ഷന്‍ കോളേജില്‍ വെച്ചു നടന്ന അഖില കേരള ഇന്റര്‍ കോളേജ് ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റില്‍ രണ്ടാം സ്ഥാനം നേടിയ ഇരിങ്ങാലക്കുട സെന്റ്.ജോസഫ് കോളേജ് ടീം  

ജില്ലയില്‍ നാളെ ഓറഞ്ച് അലര്‍ട്ട്

കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ അറിയിപ്പ് പ്രകാരം നാളെ (22/08/2019) ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്. മഴക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു  

സി. ഐ. എസ്. സി. ഇ കേരള സ്റ്റേറ്റ് ബാസ്‌കറ്റ് ബോള്‍ ഗേള്‍സ് ടൂര്‍ണമെന്റ്

ഈ വര്‍ഷത്തെ കേരള സ്റ്റേറ്റ് ബാസ്‌ക്കറ്റ്‌ബോള്‍ ഗേള്‍സ് ടൂര്‍ണമെന്റ് 21/08/2019 ന് ക്രൈസ്റ്റ് വിദ്യാനികേതനില്‍ വച്ച് നടത്തപ്പെട്ടു. സമാപന സമ്മേളനത്തിന് ഉദ്ഘാടനകര്‍മ്മം ഇരിങ്ങാലക്കുട സി.ഐ ബിജോയ് പി.ആര്‍ നിര്‍വഹിച്ചു. സബ്ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍...

ഒരു വണ്ടി നിറയെ സ്‌നേഹവുമായി കാട്ടൂര്‍ പൊലീസ്

കാട്ടൂര്‍: പ്രളയ ദുരിതമനുഭവിക്കുന്ന മലബാറിലേക്ക് ഒരു വണ്ടി നിറയെ ആവശ്യ സാധനങ്ങളുമായി കാട്ടൂര്‍ പൊലീസ്.സി.ഐ ശിവകുമാറിന്റെ നേതൃത്വത്തിലാണ് അരിയും പലവ്യഞ്ജനങ്ങളും സമാഹരിച്ചത്.പൊലീസുകാരായ പ്രദോഷ് തൈവളപ്പില്‍,മണി, മുരുകേശന്‍, വിപിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.    

എന്‍. ഐ. പി. എം. ആര്‍ ല്‍ അസിസ്റ്റീവ് ടെക്‌നോളജി സൊലൂഷന്‍ കോഴ്‌സ് നടത്തി

കല്ലേറ്റുംകര : കേരളത്തില്‍ ആദ്യമായി നടത്തപ്പെടുന്ന അസിസ്റ്റീവ് ടെക്‌നോളജി സൊലൂഷനെ കുറിച്ചുള്ള ആറു മാസത്തെ കോഴ്‌സിന്റെ രണ്ടാമത്തെ ക്ലാസ് ഓഗസ്റ്റ് 19 മുതല്‍ 21 വരെ എന്‍. ഐ. പി. എം. ആര്‍...

മുരിയാട് ബണ്ട് റോഡില്‍ പായലും ചളിയും കയറിയത് നീക്കം ചെയ്തു

ഇരിങ്ങാലക്കുട : മുരിയാട് - തുറവന്‍കാട് ബണ്ട് റോഡ് ചണ്ടിയും, പായലും കയറി യാത്ര ദുഷ്‌ക്കരമായതോടെ മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്റെ നേതൃത്വത്തില്‍ ആനന്ദപുരം ശ്രീ കൃഷ്ണ സ്‌ക്കൂളിലെ എന്‍.എസ്.എസ് യൂണിറ്റും,...

കരുവന്നൂരില്‍ മീന്‍വണ്ടി മറിഞ്ഞ് വഴിയാത്രിക മരണപ്പെട്ടു

കരുവന്നൂര്‍ : സെന്റ് മേരീസ് ദേവാലയത്തില്‍ നിന്നും രാവിലെ കുര്‍ബ്ബാന കഴിഞ്ഞ് മടങ്ങുകയായിരുന്ന വൃദ്ധദമ്പതികള്‍ അപകടത്തില്‍പ്പെട്ടു. തൃശ്ശൂരില്‍ നിന്നും വരുകയായിരുന്ന മീന്‍കയറ്റുന്ന വാന്‍ റോഡിലേയ്ക്ക് കയറിവന്ന ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതിനെ തുടര്‍ന്ന് സമീപത്തെ...

ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മോട്ടോര്‍ വാഹന നിയമ ഭേദഗതിയുടെ ഭാഗമായി ,ജെസിഐ ഇരിങ്ങാലക്കുടയും ,ഇരിങ്ങാലക്കുട റൂറല്‍ വനിതാ പോലീസുമായി സഹകരിച്ച് ഗവ:ബോയ്‌സ് ഹൈസ്‌ക്കൂളില്‍ റോഡ് സുരക്ഷ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു...

സി.ഐ.എസ്.സി.ഇ. കേരള സ്റ്റേറ്റ് ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ക്രൈസ്റ്റ് വിദ്യാനികേതനില്‍

ഇരിങ്ങാലക്കുട : ഈ വര്‍ഷത്തെ ഐ.സി. എസ്. ഇ /ഐ.എസ്.സി. ഇ കേരള സ്റ്റേറ്റ് ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റിന് ക്രൈസ്റ്റ് വിദ്യാനികേതന്‍ ആഥിത്യമരുളുന്നു. 21/08/2019 ബുധനാഴ്ച്ച 9:30 ന് ക്രൈസ്റ്റ് വിദ്യാനികേതന്‍ ഇന്‍ഡോര്‍...

സെമിനാര്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്‌സ് കോളേജിലെ ബയോടെക്‌നോളജി വിഭാഗം, റിസര്‍ച്ച് സെന്റുമായി സഹകരിച്ച് മൈക്രോബയോളജി, മോളിക്കുലര്‍ ബയോളജി രംഗത്തെ നൂതന പ്രവണതകള്‍ എന്ന വിഷയത്തില്‍ നടത്തുന്ന ദ്വിദിന അന്താരാഷ്ട്ര സെമിനാര്‍, ഡോ.ജാസിം ബഷീര്‍,...

അതിജീവനത്തിനായി ഒരു കൈതാങ്ങ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മുന്‍സിപ്പലിറ്റിയില്‍നിന്നും ഒരു ലോറി നിറയെ സാധനങ്ങള്‍ നിലമ്പൂരിലേക്ക് പുറപ്പെട്ടു. ഒരു വീട്ടിലേക്ക് ആവശ്യമുള്ള സാധനസാമഗ്രികളാണ് കൊണ്ടുപോകുന്നത്. വസ്ത്രങ്ങള്‍, സ്റ്റീല്‍ പാത്രങ്ങള്‍, പായ, വെള്ളം, കാലിത്തീറ്റ, അരി, പലവ്യഞ്ജനങ്ങള്‍ തുടങ്ങിയ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe