കൊലപാതകശ്രമക്കേസിലെ സൂത്രധാരന്‍ പിടിയില്‍

543

ഇരിങ്ങാലക്കുട : ജൂലൈ മാസത്തില്‍ തളിയക്കോണം സ്വദേശിയെ വീടുകയറി ആക്രമിക്കുകയും ആക്രമണത്തിനു ശേഷം ആയുധങ്ങള്‍ കരുവന്നൂര്‍ പുഴയില്‍ ഉപേക്ഷിച്ച് ഒളിവില്‍ പോയ പ്രതി ബിമേക് (30) നെയാണ് എസ് എച്ചഒ പി.ആര്‍.ബിജോയിയും സംഘവും പിടികൂടിയത്. ഡിവൈഎസ്പി ഫെയ്മസ് വര്‍ഗ്ഗീസിന്റെ പ്രത്യേക കുറ്റന്വേഷണ സംഘത്തിലെ എസ്‌ഐമാരായ സുബിന്ത്.കെ.എസ്., ഡെന്നി, സീനിയര്‍ സിപിഒമാരായ ബിനു പൗലോസ്, അനൂപ് ലാലന്‍, വൈശാഖ് മംഗലന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തെ റിമാന്റ് ചെയ്തു.

Advertisement