വധ ശ്രമം പ്രതിക്ക് 7 വര്‍ഷം കഠിന തടവും പിഴയും

396

ഇരിങ്ങാലക്കുട-മുകുന്ദപുരം താലൂക്ക് പുത്തന്‍ച്ചിറ വില്ലേജ് കോവിലകത്തുകുന്ന് ദേശത്ത് കുഴിക്കണ്ടത്തില്‍ വീട്ടില്‍ ബഷീര്‍ മകന്‍ അലി അഷ്‌കര്‍ ,കൊടുങ്ങല്ലൂര്‍ താലൂക്ക് എസ് എന്‍ പുരം വില്ലേജ് കോതപറമ്പ് വാസുദേവവിലാസം ദേശത്ത് തൈപ്പറമ്പില്‍ മുരളീധരന്‍ മകന്‍ പ്രതീഷ് എന്നിവരെ ആക്രമിച്ച് കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് എടവിലങ്ങ് വില്ലേജ് കാര കാതിയോളം ദേശത്ത് കുന്നത്തുപ്പടി വീട്ടില്‍ ഷംസുദ്ദീന്‍ മകന്‍ ചെപ്പ് എന്ന് വിളിക്കുന്ന ഷഫീക്കിനെ കുറ്റക്കാരനെന്ന് കണ്ട് 7 വര്‍ഷം കഠിന തടവിനും 60000 രൂപ പിഴ ഒടുക്കുന്നതിനും ഇരിങ്ങാലക്കുട അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് ജോമോന്‍ ജോണ്‍ ശിക്ഷ വിധിച്ചു.കൊടുങ്ങല്ലൂര്‍ ചന്തപ്പുരയിലെ രാഗം ഇലക്ട്രോണിക്‌സ് ആന്‍ഡ് സര്‍വ്വീസ് സെന്ററില്‍ അതിക്രമിച്ച് കയറി ഒന്നാം സാക്ഷിയായ അലി അഷ്‌കറിനെ മാരകായുധമായ കത്തി കൊണ്ട് തലയില്‍ കുത്തി പരിക്കേല്‍പ്പിക്കുകയും പ്രാണരക്ഷാര്‍ത്ഥം മുകളിലേക്ക് ഓടിയതിനെ തുടര്‍ന്ന് പിന്തുടര്‍ന്നെത്തിയ പ്രതി മുകളില്‍ ജോലി ചെയ്തിരുന്ന പ്രതീഷിനെയും തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും കത്തി കൊണ്ട് കുത്തിയും വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു.കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് 18 സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി ജെ ജോബി ,അഡ്വക്കെറ്റുമാരായ ജിഷ ജോബി ,അല്‍ജോ പി ആന്റണി ,ദിനല്‍ വി എസ് എന്നിവര്‍ ഹാജരായി

Advertisement