കൂടിയാട്ട സമിതി കൂടിയാട്ട ആചാര്യന്മാരെ അനുസ്മരിച്ചു

100
Advertisement

ഇരിങ്ങാലക്കുട : കൂടിയാട്ട ആസ്വാദക സമിതി നടത്തുന്ന ശൂര്‍പ്പണഖാങ്കം കൂടിയാട്ടത്തോടനുബന്ധിച്ച് കൂടിയാട്ട ആചാര്യന്മാരായ അമ്മന്നൂര്‍ പരമേശ്വരചാക്യാര്‍, പദ്മഭൂഷണ്‍ അമ്മന്നൂര്‍ മാധവചാക്യാര്‍ പദ്മശ്രീ.അമ്മന്നൂര്‍ കൊച്ചുകുട്ടന്‍ ചാക്യാര്‍ എന്നിവരെ കൂടിയാട്ടം കേന്ദ്ര ഡയറക്ടര്‍ ഡോ.ഏറ്റുമാനൂര്‍ പി കണ്ണന്‍ അനുസ്മരിച്ചു. ഇക്കൊല്ലത്തെ കേന്ദ്രസംഗീതനാടക അക്കാദമി ബഹുമതിയ്ക്ക് അര്‍ഹനായ അമ്മന്നൂര്‍ കുട്ടന്‍ചാക്യാരെ കൂടല്‍മാണിക്യം ചെയര്‍മാന്‍ ശ്രീ.യു.പ്രദീപ്‌മേനോന്‍, ഭരണസമിതി അംഗങ്ങളായ ബ്രഹ്മ.നെടുമ്പിളളി തരണനെല്ലൂര്‍, പരമേശ്വരന്‍ നമ്പൂതിരിപ്പാട്, അഡ്വ. രാജേഷ് തമ്പാന്‍ എന്നിവര്‍ സമാദരിച്ചു.