മനസ്സ് നിറയെ നന്‍മ ചെരുപ്പ് കടയിലെ പകുതിയോളം ദുരിതാശ്വാസ ക്യാമ്പിലേക്ക്

264
Advertisement

കിഴുത്താനി : ദുരിത ബാധിതരെ സഹായിക്കാന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അവശ്യവസ്തുക്കളുടെ ശേഖരണം നടത്തുന്നതിനിടയില്‍ ‘എസ് ക്യൂബ്’ എന്ന ചെരിപ്പ് കടയുടെ ഉടമ കിഴുത്താനിയിലെ കൂത്തുപാലക്കല്‍ ശിവശങ്കരന്‍ ‘എല്ലാം നഷ്ടപെട്ടവരുടെ വേദന തുടക്കാന്‍ ചെറുപ്പക്കാര്‍ ചെയ്യുന്ന സത്പ്രവര്‍ത്തിക്ക് ഇതിരിക്കട്ടെ” എന്ന് പറഞ്ഞു കൊണ്ട് ജീവിതം കരുപിടിപ്പിക്കാന്‍ തുടങ്ങിയ കടയിലെ പകുതിയോളം ചെരുപ്പുകള്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് നല്‍കി. ഡി.വൈ.എഫ്. ഐ കിഴുത്താനി മേഖല ജോ:സെക്രട്ടറി ശരത്തിന്റെയും യൂണിറ്റ് സെക്രട്ടറി ശീതളിന്റെയും അച്ഛനാണ് ശിവശങ്കരന്‍.

Advertisement