ഇരിങ്ങാലക്കുട : എല്ലാതരം അടിയന്തരസാഹചര്യങ്ങളിലും സഹായം തേടുന്നതിന് ഇനി 112 വിളിച്ചാല്‍ മതിയാകും. അടിയന്തരസാഹചര്യത്തില്‍ പോലീസിനെ വിളിക്കാന്‍ ഇനി 100 ന് പകരം 112 വിളിച്ചാല്‍ മതിയാകും. ഫയര്‍ഫോഴ്‌സിന്റെ 101 നും അധികം വൈകാതെ ഇത്തരത്തിലാക്കും. 112 എന്നത് ഇന്ത്യ ആകെയുള്ള യൂണീക് നമ്പറാണ് .എല്ലാ അടിയന്തര സേവനങ്ങള്‍ക്കും രാജവ്യാപകമായ ഒറ്റ നമ്പര്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തും ഇത് നിലവില്‍ വന്നത്. പുതിയ സംവിധാനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായ് വിജയന്‍ തിരുവന്തപുരത്ത് പോലീസ് ആസ്ഥാനത്ത് നിര്‍വ്വഹിച്ചു. ഇരിങ്ങാലക്കുടയിലും അത്യാധുനിക സംവിധാനങ്ങളോടെ പുതിയ സംവിധാനത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

Advertisement