‘ മുറ്റത്തെ മുല്ല ‘ പദ്ധതി ഉദ്ഘാടനം ചെയ്തു

173
Advertisement

മുരിയാട് സര്‍വീസ് സഹകരണ ബാങ്കും കുടുംബശ്രീയും സംയുക്തമായി മുരിയാട് ഗ്രാമ പഞ്ചായത്തില്‍ സംഘടിപ്പിക്കുന്ന ‘ മുറ്റത്തെ മുല്ല ‘ പദ്ധതിയുടെ ഉദ്ഘാടനം പ്രൊഫ. കെ. യു. അരുണന്‍ എം.എല്‍.എ നിര്‍വഹിച്ചു. മൈക്രോ ഫിനാന്‍സ് തട്ടിപ്പുകളില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് സഹകരണ വകുപ്പ് കുടുംബശ്രീ മിഷനുമായി സഹകരിച്ചു പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നത്. ഇത് പ്രകാരം ഓരോ കുടംബശ്രീ യൂണിറ്റിനും 10 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും. 1000 രൂപ മുതല്‍ 25000 രൂപ വരെ വായ്പ കൊടുക്കാം. കുടുംബശ്രീ അംഗങ്ങള്‍ക്കും അല്ലാത്തവര്‍ക്കും ഇതിന്റെ സഹായം ലഭിക്കും. ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് എം.ബി .രാഘവന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ മുഖ്യാഥിതി ആയിരുന്നു. മുകുന്ദപുരം താലൂക്ക് അസി. രജിസ്ട്രാര്‍ എം.സി.അജിത് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.എ.മനോഹരന്‍, പഞ്ചായത്ത് മെമ്പര്‍ ശാന്ത മോഹന്‍ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു. ബാങ്ക് വൈസ് പ്രസിഡന്റ് എ.എം.തിലകന്‍ സ്വാഗതവും ഡയറക്ടര്‍ ടി കെ ദേവരാജന്‍ നന്ദിയും പറഞ്ഞു

 

Advertisement