കാറളം പഞ്ചായത്തില്‍ കുടുംബശ്രീ ബാലസഭ സംഘടിപ്പിച്ചു

378

കാറളം പഞ്ചായത്തിലെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമ രാജന്റെ അധ്യക്ഷതയില്‍ കുടുംബശ്രീ ബാലസഭ ശാക്തീകരണത്തോടനുബന്ധിച്ച് നടത്തിയ ബാലസഭയുടെ ഉദ്ഘാടനം കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് നിര്‍വ്വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രമീള ദാസന്‍ സ്വാഗതം പറയുകയും തുടര്‍ന്ന് ബ്ലോക്ക് മെമ്പര്‍മാര്‍ ഷംല അസീസ് ,മല്ലിക ചാത്തുക്കുട്ടി ,സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ഡാലിയ പ്രദീപ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സണ്‍മാരായ അംബിക മുരളീധരന്‍ ,പ്രിയ ചന്ദ്രന്‍ എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.ഹരിത കേരള മിഷന്‍ സംസ്ഥാന റിസോഴ്‌സ് പേഴ്‌സണ്‍ വി എസ് ഉണ്ണികൃഷ്ണന്‍ ഫ്‌ളവര്‍വേയ്‌സ് നിര്‍മ്മാണ പ്രവര്‍ത്തി പരിചയ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.കാറളം ഗ്രാമപഞ്ചായത്ത് വില്ലേജ് എക്‌സറ്റന്‍ഷന്‍ ഓഫീസര്‍ ശ്രീദേവി നന്ദി പറഞ്ഞു

 

Advertisement