വട്ട് ഗുളികയുമായി യുവാവ് പിടിയില്‍

583

ഇരിങ്ങാലക്കുട:കോണത്ത്കുന്ന് സ്വദേശി താനത്ത് പറമ്പില്‍ റിസ്വാന്‍ (21 ) ആണ് പിടിയിലായത് .ഇരിങ്ങാലക്കുട ഡി .വൈ .എസ് .പി ഫെയ്മസ് വര്ഗീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത് .തൃശ്ശൂരില്‍ ഹോസ്പിറ്റലുകളില്‍ പോയി വ്യാജപേരില്‍ ഓ പി ചീട്ടു എടുത്ത് ഡോക്ടറെ കാണാതെ പുറത്തു പോവും .എന്നിട്ടു സ്വയം മരുന്നിന്റെ പേരും എഴുതിയാണ് വട്ടു ഗുളിക സംഘടിപ്പിക്കുന്നത് .ഭ്രാന്തിനു ചികില്‍സിക്കുന്ന മരുന്നാണ് സ്ഥിരം വാങ്ങി ആവശ്യക്കാര്‍ക്ക് വില്‍ക്കുന്നത് .ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി പരിസരത്തു നിന്നും സി .ഐ ബിജോയുടെ നേതൃത്വത്തില്‍ എസ് .ഐ സുബിന്ത് കെ .എസ് ,സീനിയര്‍ സി .പി ഒ ജസ്റ്റിന്‍ ,അനൂപ് ലാലന്‍ ,നിഖില്‍ ,ജിജിന്‍ ,എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടിച്ചത് .തൃശൂര്‍ ജില്ലയിലെ മയക്കുമരുന്ന് വിതരണ സംഘത്തിലെ പ്രധാനി ആണ് റിസ്വാന്‍ .

Advertisement