എ.ഐ.ടി.യു.സി ശ്രദ്ധ ക്ഷണിക്കൽ സത്യാഗ്രഹം നടത്തി

49
Advertisement

ഇരിങ്ങാലക്കുട :ആരോഗ്യ പ്രവർത്തകർക്കും, ആശ – അംഗൻവാടി ജീവനക്കാർക്കും പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കുക, ആരോഗ്യ സുരക്ഷക്ക് ആവശ്യമായ സാധന സാമഗ്രികൾ ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.ടി.യു.സി സംസ്ഥാന വ്യാപകമായി നടത്തിയ ശ്രദ്ധക്ഷണിക്കൽ സത്യാഗ്രഹത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന സമരം എ.ഐ.ടി.യു.സി ജില്ലാ ജോയിന്റ് സെക്രട്ടറി ടി.കെ സുധീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ ശിവൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.നന്ദനൻ, അംഗൻവാടി വർക്കേഴ്‌സ്& ഹെൽപെർസ് യൂണിയൻ മണ്ഡലം സെക്രട്ടറി മിനി പി.എസ്, കണ്ടിജൻസി തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) നേതാവ് ഗിരിജ ചന്ദ്രൻ എന്നിവർ സംസാരിച്ചു. നഗരസഭ കണ്ടിജൻസി വർക്കേഴ്‌സ് യൂണിയൻ പ്രസിഡന്റ് എം.സി രമണൻ സ്വാഗതവും, അംഗൻവാടി വർക്കേഴ്‌സ്& ഹെൽപെർസ് യൂണിയൻ മണ്ഡലം വൈസ് പ്രസിഡന്റ് നന്ദിയും പറഞ്ഞു.

Advertisement