കൃഷിഭവന്റെ ഉപകേന്ദ്രം പുല്ലൂരില്‍ സ്ഥാപിക്കണം.

166
Advertisement

പുല്ലൂര്‍ : മുരിയാട് കൃഷി ഭവന്റെ ഉപകേന്ദ്രം പുല്ലൂരില്‍ സ്ഥാപിക്കണമെന്ന് പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്കിന്റെ വാര്‍ഷിക പൊതുയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പുല്ലൂര്‍, മുരിയാട്, ആനന്ദപുരം വില്ലേജുകള്‍ ഉള്‍പ്പെട്ട മുരിയാട് പഞ്ചായത്തിന്റെ കൃഷിഭവന്റെ പ്രവര്‍ത്തനങ്ങള്‍ പുല്ലൂരില്‍ വേണ്ടത്ര രീതിയില്‍ ലഭിക്കുന്നില്ല. പുല്ലൂരാകട്ടെ കൃഷിയുടെ കേന്ദ്രം കൂടിയാണ് ഈ സാഹചര്യത്തില്‍ പുല്ലൂരില്‍ കൃഷി ഉപകേന്ദ്രം സ്ഥാപിക്കുന്നത് അനിവാര്യമാണെന്ന് പ്രമേയം ചൂണ്ടികാട്ടി. പൊതു യോഗത്തില്‍ പ്രസിഡന്റ് ജോസ്.ജെ.ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സപ്ന സി.എസ്. പ്രവര്‍ത്തന റിപ്പോര്‍ട്ടും, കണക്കും, ബഡ്ജറ്റും അവതരിപ്പിച്ചു. ഭരണസമിതി അംഗങ്ങളായ അനൂപ് പായമ്മല്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് കെ.സി.ഗംഗാധരന്‍ സ്വാഗതവും, രാധാ സുബ്രഹ്മണ്യന്‍ നന്ദിയും പറഞ്ഞു.