കാലപഴക്കമുള്ള കെട്ടിടം ഇടിഞ്ഞ് വീണു

470
Advertisement

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ചന്തകുന്നിലെ വിള്ളല്‍ വീണ് ശോചനീയാവസ്ഥയിലായിരുന്ന കെട്ടിടം ഭാഗികമായി തകര്‍ന്നു വീണു. ചൊവ്വാഴ്ച രാവിലെ ആയിരുന്നു സംഭവം. കാലപഴക്കമുള്ള കെട്ടിടം സുരക്ഷിതമല്ലെന്ന് കണ്ടെത്തി മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തിരുന്നു. പൊളിച്ച് നീക്കാനുള്ള കെട്ടിടങ്ങളുടെ കൂട്ടത്തില്‍ ചന്തക്കുന്നിലെ ഈ കെട്ടിടവും ഉള്‍പ്പെട്ടീരുന്നു. സംഭവം അറിഞ്ഞ് നഗരസഭ എഞ്ചിനിയറിംങ് ഉദ്യോഗസ്ഥര്‍ കെട്ടിട പരിസരം സന്ദര്‍ശിച്ചു.

Advertisement