ട്രഞ്ചിംഗ് ഗ്രൗണ്ടിലേയും മുനിസിപ്പാലിറ്റിയിലേയും കുടുംബശ്രീ ശുചീകരണ തൊഴിലാളികൾക്ക് യൂത്ത് കോൺഗ്രസ്സിന്റെ കൈത്താങ്ങ്

39
Advertisement

ഇരിങ്ങാലക്കുട :ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ കുടുംബശ്രീയുടെ നന്മശ്രീ, ക്ലീൻശ്രീ, ഹൈജിൻശ്രീ, ഹെവൻശ്രീ എന്നീ യൂണിറ്റുകളുടെ ശുചീകരണ തൊഴിലാളികൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡണ്ട് വിബിൻ വെള്ളയത്ത്, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ടി.വി ചാർളി,വാർഡ് കൗൺസിലർ എം ആർ ഷാജു, മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോ , യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് കിരൺ, കെ എസ് യു നിയോജക മണ്ഡലം പ്രസിഡണ്ട് റയ്ഹാൻ, ഷെറിൻ സ്ലാമോൻ, ജിബിൻ ബൈജു, എബിൻ ജോൺ, റിജോൻ ജോൺസൻ തുടങ്ങിയവർ നേതൃത്വം നൽകി.