Advertisement

ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിലെ താണിശ്ശേരി കെ.എല്‍.ഡി.സി.ഹരിപുരംബണ്ട് മണ്ണിട്ട് ഉയര്‍ത്തുന്ന പ്രവൃത്തികള്‍ ആരംഭിച്ചു. തൃശ്ശൂര്‍ -പൊന്നാനി കോള്‍ വികസനപദ്ധതിയില്‍ നിന്നുള്ള 45 ലക്ഷം രൂപയുടെ നിക്ഷേപത്തുക ഉപയോഗിച്ചാണ് നിര്‍മ്മാണപ്രവൃത്തികള്‍ നടത്തുന്നത്. അപകടാവസ്ഥയിലുള്ള ബണ്ടിന്റെ 750 മീറ്റര്‍ വടക്കുഭാഗത്തും നൂറുമീറ്റര്‍ തെക്കുഭാഗത്തുമായി 850 മീറ്റര്‍ നീളം വരുന്ന ഭാഗങ്ങള്‍ മണ്ണടിച്ച് ശക്തിപ്പെടുത്തുന്നതാണ് പദ്ധതി. 4500 മീറ്റര്‍ സ്‌ക്വയര്‍ മണ്ണാണ് ഇതിനായി കണക്കാക്കിയിരിക്കുന്നത്. ഒന്നര മീറ്റര്‍ ഉയരത്തില്‍ മൂന്ന് മീറ്റര്‍ വീതിയിലാണ് ഈ ഭാഗത്ത് ബണ്ട് മണ്ണിട്ട് ഉയര്‍ത്തുന്നത്.