നഗരസഭ 2-ാം വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍ പട്ടികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

360

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട നഗരസഭ 2-ാം വാര്‍ഡ് ബംഗ്ലാവ് പ്രതിനിധാനം ചെയ്തിരുന്ന കൗണ്‍സിലര്‍ സരള വി .കെ മരണപ്പെട്ടതിനെ തുടര്‍ന്ന് വാര്‍ഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് 1994 ലെ മുന്‍സിപ്പാലിറ്റി ചട്ടങ്ങളനുസരിച്ച് വാര്‍ഡിന്റെ കരട് വോട്ടര്‍ പട്ടിക തയ്യാറാക്കി നഗരസഭ മെയിന്‍ ഓഫീസിലും സോണല്‍ ഓഫീസിലും ,വില്ലേജ് ഓഫീസിലും വെബ്‌സൈറ്റിലും (www.irinjalakudamuncipality.in/ജനസമക്ഷം )ലഭ്യമാണ് .വോട്ടര്‍ പട്ടിക തയ്യാറാക്കലിന്റെ യോഗ്യതാ തിയ്യതി 01-01-2018 ആണ്.യോഗ്യതാ തിയ്യതിയുടെ അടിസ്ഥാനത്തില്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള ഏതെങ്കിലും അവകാശവാദമൊ പേര് ഉള്‍പ്പെടുത്തുന്നതിനൊ ,സ്ഥാനമാറ്റത്തിനുള്ള അപേക്ഷയോ ഉണ്ടെങ്കില്‍ 4,5,6,7 എന്നീ ഫോറങ്ങളില്‍ ഉചിതമായതില്‍ 01-10-2018 ന് ശേഷം 15-10-2018 ന് മുമ്പായി സമര്‍പ്പിക്കേണ്ടതാണ് .ഓരോ അവകാശവാദവും ഉള്‍ക്കുറിപ്പിലെ വിശദാംശത്തിനുമെതിരെയുള്ള ആക്ഷേപവും സ്ഥാനമാറ്റത്തിന് വേണ്ടിയുള്ള അപേക്ഷയും ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കേണ്ടതാണ് .ഫോറം 5 ലുള്ള അപേക്ഷ നേരിട്ടൊ തപാല്‍മുഖേനയൊ സമര്‍പ്പിക്കേണ്ടതാണ്

 

 

Advertisement