വീയൂര്‍ സെന്‍ട്രല്‍ ജയിലില്‍ ക്രൈസ്റ്റ് കോളേജിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികളുടെ കലാപ്രകടനം

429
Advertisement

ഇരിങ്ങാലക്കുട : വീയൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുക്കാരുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും വിനോദത്തിനുമായി കോളേജിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ ജയില്‍ സന്ദര്‍ശിക്കുകയും വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു.തെരുവ് നാടകം,നാടന്‍പാട്ട്,പ്രസംഗം,നൃത്തം തുടങ്ങിയവയാണ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ജയിലില്‍ അരങ്ങേറിയത്.പരിപാടികളുടെ ഉദ്ഘാടനം സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് വിനോദ് നിര്‍വഹിച്ചു.തടവുക്കാരുടെ വിവിധ തരത്തിലുള്ള സംരഭങ്ങളെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസും നല്‍കി.പ്രൊഫ.അരുണ്‍ ബാലകൃഷ്ണന്‍,പ്രോഗ്രാം ഓഫീസര്‍ സജി സൈമണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Advertisement