കാട്ടൂര്‍ ഗവ ആശുപത്രിക്കു മുന്നില്‍ എകദിന ഉപവാസ സമരം

333
Advertisement

കാട്ടൂര്‍ : ഗവ ആശുപത്രിക്കു മുന്നില്‍ എകദിന ഉപവാസ സമരം നടത്തി.ആശുപത്രിയില്‍ കിടത്തിചികില്‍സ പുനരാരംഭിക്കണമെന്നാവശ്യപെട്ടാണ് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ സമരം നടത്തുന്നത്. ജോമോന്‍ വലിയ വീട്ടില്‍, പ്രദീപ് കാട്ടിക്കുളം, വിജയന്‍ കളപ്പുരക്കല്‍ തുടങ്ങിയവരാണ് ഉപവാസം നടത്തുന്നത്.സാമൂഹ്യ പ്രവര്‍ത്തകന്‍ എന്‍.എന്‍.അനില്‍ സമരം ഉല്‍ഘാടനം ചെയ്തു. ബള്‍ക്കീസ് ബാനു, നാസര്‍ വീരത്തിടവഴി തുടങ്ങിയവര്‍ സംസാരിച്ചു. ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടായിട്ടും ഡോക്ടര്‍മാര്‍ ഇല്ലെന്ന കാരണത്താല്‍ കിടത്തി ചികില്‍സ മുടങ്ങിയത് ടി സി വി അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു.ഇതിനെ തുടര്‍ന്നാണ് വിവിധ രാഷ്ട്രീയ സാമൂഹിക സംഘടന പ്രതിനിധികള്‍ ചേര്‍ന്ന് ആശുപത്രി സംരക്ഷണ ജനകീയ സമിതി രൂപികരിച്ച് പ്രക്ഷോഭം ആരംഭിച്ചത്.

Advertisement