സംഘടിത വര്‍ഗ്ഗീയ കലാപ നീക്കങ്ങള്‍ക്കെതിരെ സി.പി.എം. ബഹുജന റാലിയും പൊതുയോഗവും നടത്തി

19

കാട്ടൂര്‍: സംഘപരിവാര്‍-എസ്.ഡി.പി.ഐ. സംഘടനകള്‍ കേരളത്തില്‍ ഉടനീളം കൈക്കൊള്ളുന്ന സംഘടിത വര്‍ഗ്ഗീയ കലാപ നീക്കങ്ങള്‍ക്കെതിരെ സി.പി.എം. ബഹുജന റാലിയും പൊതുയോഗവും നടത്തി. ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാട്ടൂരില്‍ സംഘടിപ്പിച്ച പരിപാടി പാര്‍ട്ടി ജില്ല സെക്രട്ടറി എം.എം വര്‍ഗീസ് ഉദ്്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി വി.എ മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗം കെ.സി. പ്രേമരാജന്‍, ലോക്കല്‍ സെക്രട്ടറി ടി.വി. വിജീഷ്, ജില്ല കമ്മിറ്റി അംഗം കെ.വി. രാജേഷ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ഉല്ലാസ് കളക്കാട്ട്, ദിവാകരന്‍, എന്‍.ബി. പവിത്രന്‍, കെ.പി. ജോര്‍ജ്ജ്, ഗോപി, മുന്‍ എം.എല്‍.എ. അരുണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗങ്ങള്‍, കാട്ടൂര്‍, കാറളം, കിഴുത്താണി, പടിയൂര്‍, പൂമംഗലം, മുരിയാട്, ഇരിങ്ങാലക്കുട, വേളൂക്കര ലോക്കല്‍ സെക്രട്ടറിമാര്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍, ബ്രാഞ്ച് സെക്രട്ടറിമാര്‍, പാര്‍ട്ടി അംഗങ്ങള്‍, വിവിധ വര്‍ഗ്ഗ-ബഹുജന സംഘടന നേതാക്കള്‍, അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement