ക്രൈസ്റ്റ് കോളേജ് പരിസരങ്ങള്‍ ശുചീകരിച്ചു

187

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീം വോളന്റീര്‍മാര്‍ ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ചു ഇരിങ്ങാലക്കുട നഗരസഭാ, ഹരിതകര്‍മ്മസേന, ആശാവര്‍ക്കര്‍, കുടുംബശ്രീയുമായും കൈകോര്‍ത്തു കോളേജ് പരിസരങ്ങള്‍ ശുചീകരിച്ചു. പ്ലാസ്റ്റിക് മാലിന്യ വിമുക്തമായ ഒരു അന്തരീക്ഷം വീണ്ടെടുക്കാനായി വിദ്യാര്‍ഥികള്‍ അക്ഷീണം പ്രവര്‍ത്തിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എ അബ്ദുള്‍ ബഷീര്‍ ഉത്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ഫിലോമിന, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സജീവ്, ക്രൈസ്റ്റ് അസോസിയേഷന്‍ സെക്രട്ടറി അശോകന്‍, ക്രൈസ്റ്റ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ.ജോയ്പീണിക്കപ്പറമ്പില്‍ ,എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ തരുണ്‍ ആര്‍ എന്നിവര്‍ സംസാരിച്ചു. ഒക്ടോബര്‍ മൂന്നിന് ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ പതിനൊന്നര മുതല്‍ കോളേജ് പരിസരങ്ങളില്‍ ശുചീകരണ പ്രവര്‍ത്തങ്ങള്‍ നടത്തി.

Advertisement