കാറളം സര്‍വ്വീസ് സഹകരണ ബാങ്ക് ഇടതു മുന്നണി നിലനിര്‍ത്തി

217
Advertisement

കാറളം സര്‍വ്വീസ് സഹകരണ ബാങ്കിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളും 3000 ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.ജനറല്‍ സീറ്റില്‍ കെ. കെ ജയപ്രകാശന്‍, ജിത്തു ജേക്കബ്, ജ്യോതിഷ് ഇല്ലിക്കല്‍, കെ. എസ്. ബാബു, പി. കെ. വിശ്വനാഥന്‍, ഐ. വി. സജിത്ത്, റഷീദ് കാറളം, നിക്ഷേപണ സംവരണത്തില്‍ ജിനേഷ് എം. പി, വനിതാ സംവരണത്തില്‍ പ്രിയ സുനില്‍, ബിന്ദു സാജു, ഷീജ സുകുമാരന്‍, പട്ടികജാതി വിഭാഗത്തില്‍ പ്രദീപ് പുള്ളത്ത് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. യു. ഡി. എഫ് , ബി. ജെ. പി പാനലുകളും മത്സര രംഗത്ത് ഉണ്ടായിരുന്നു. പുതിയ ഭരണ സമിതി അംഗങ്ങള്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും