പടിയൂര്‍ പഞ്ചായത്തില്‍ ലൈഫ് പദ്ധതി ആദ്യഘട്ട തുക വിതരണം ചെയ്തു.

480

പടിയൂര്‍ : സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലൈഫ് സമ്പൂര്‍ണ്ണ ഭവനപദ്ധതിയുടെ ഭാഗമായി പടിയൂര്‍ പഞ്ചായത്തിലെ ഗുണഭോക്താക്കള്‍ക്ക് ആദ്യഘട്ട തുക കൈമാറി.പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ എം എല്‍ എ പ്രൊഫ. കെ യു അരുണന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സി എസ് സുധന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ക്ഷേമകാര്യ സ്റ്റാന്റംങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആശ സുരേഷ് സ്വാഗതം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ലതവാസു.കെ എ,് രാധാകൃഷ്ണന്‍,പഞ്ചായത്തംഗങ്ങളായ കെ സി ബിജു,സുനിത മനോജ്,കെ പി കണ്ണന്‍,സി എം ഉണ്ണികൃഷ്ണന്‍,ബിനോയ് കോലന്ത്ര എന്നിവര്‍ സംസാരിച്ചു.ആദ്യഘട്ടത്തില്‍ 49 പേര്‍ക്ക് ഭവനനിര്‍മ്മാണ സമ്മതപത്രവും ആദ്യഘട്ട തുകയും വിതരണം ചെയ്തു.പഞ്ചായത്ത് സെക്രട്ടറി സിജോ കരേടന്‍ ചടങ്ങിന് നന്ദി പറഞ്ഞു.

Advertisement