കഞ്ചാവുമായി റിട്ട.ഫോറസ്റ്റ് ഉദ്യോഗസ്ഥനെ ഇരിങ്ങാലക്കുട എക്‌സൈസ് പിടികൂടി

1444
Advertisement

കല്ലേറ്റുംങ്കര : ഓണം സ്‌പെഷ്യല്‍ പരിശോധനയുടെ ഭാഗമായി ഇരിഞ്ഞാലക്കുട റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളില്‍ നടത്തിയ പരിശോധക്കിടെ പുലര്‍ച്ചെയാണ് റിട്ട.ഫോറസ്റ്റ് ഉദ്യോഗസ്ഥനെ 75 ഗ്രാം കഞ്ചാവുമായി ഇരിങ്ങാലക്കുട എക്‌സൈസ് പിടികൂടി.കല്ലേറ്റുങ്കര സ്വദേശി ഉള്ളിശ്ശേരി വീട്ടില്‍ സെയ്ദു (60) നെയാണ് ഇരിങ്ങാലക്കുട എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജീവ് ബി നായരും സംഘവും അറസ്റ്റ് ചെയ്തത്.ഇയാളെ മുന്‍പും കഞ്ചാവ് കേസില്‍ അറസ്റ്റ് ചെയ്തുട്ടുണ്ട്.പരിശോധനയില്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍മാരായ വി എ ഉമ്മര്‍,എം ഓ ബെന്നി,എന്‍ യു ശിവന്‍,ടി എസ് സജികുമാര്‍ എന്നിവര്‍ ഉണ്ടായിരുന്നു.

 

Advertisement