ഇരിങ്ങാലക്കുട ബ്ലോക്ക് ഓഫീസിന്റെ ഔദ്യോഗിക ഇ-മെയില്‍ ഹാക്ക് ചെയ്യപ്പെട്ടു

574

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് ഓഫീസിന്റെ ഔദ്യോഗിക ഇ-മെയിലില്‍ നിന്ന് വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നു. ഇ-മെയില്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ്കുമാര്‍ അറിയിച്ചു.ഇരിങ്ങാലക്കുട പോലീസില്‍ ഇത് സംബന്ധിച്ച് പരാതിയും നല്കിയിട്ടുണ്ട്. ബി ഡി ഓ ഇരിങ്ങാലക്കുട എന്ന പേരിലുള്ള ഇ മെയില്‍ ഐ ഡി യില്‍ നിന്നാണ് സന്ദേശങ്ങള്‍ പ്രചരിക്കുന്നത്.യാഹു അക്കൗണ്ടിലുള്ള മെയില്‍ ഐഡിയായിരുന്നു ഇതെന്നും യാഹൂ കമ്പനി നിര്‍ത്തലാക്കിയതോടെ ജിമെയിലെയ്ക്ക് മാറിയതിനെ തുടര്‍ന്നാണ് പലര്‍ക്കും ഈ മെയില്‍ ഐഡിയില്‍ നിന്നും വ്യാജമെയിലുകള്‍ കിട്ടിതുടങ്ങിയതെന്നും മെയില്‍ പാസ്‌വേഡ് മാറ്റിയതിനെ തുടര്‍ന്ന് ഇപ്പോള്‍ താല്‍ക്കാലം പ്രശ്‌നങ്ങള്‍ ഇല്ലെന്നും ഇരിങ്ങാലക്കുട എസ് ഐ കെ എസ് സുശാന്ത് അറിയിച്ചു.ബന്ധുവിന് രോഗം മൂര്‍ജ്ജിച്ചു ആശുപത്രിയില്‍ ശസ്ത്രക്രിയ അത്യാവശ്യമാണെന്നും ഇതിനായി പണം ആവശ്യപ്പെട്ടുമായിരുന്നു പലര്‍ക്കും മെയില്‍ വന്നിരുന്നത്.

 

Advertisement