കൃഷി സംരക്ഷിക്കുക ജനാധിപത്യം സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് മുരിയാട് മണ്ഡലം സംയുക്ത കർഷക സമിതി ധർണ്ണ നടത്തി

34

പുല്ലൂർ: കൃഷിക്കാരുടെ താല്പര്യം മാത്രം സംരക്ഷിക്കാനല്ല നമ്മളുടെ ഓരോരുത്തരുടെയും ആഹാരത്തിനുള്ള സ്വതന്ത്രരാവകാശം ഉറപ്പുവരുത്തുവാനാണ് കർഷക സമരം എന്ന് കേരള കോൺഗ്രസ് (എം )ജില്ലാ ജനറൽസെക്രട്ടറി ടി കെ വർഗീസ് അഭിപ്രായപ്പെട്ടു. കൃഷി സംരക്ഷിക്കുക ജനാധിപത്യം സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് എൽഡിഎഫ് മുരിയാട് മണ്ഡലം സംയുക്ത കർഷക സമിതിയുടെ അഭിമുഖ്യത്തിൽ പുല്ലൂർ പോസ്റ്റ്ഓഫീസിനു മുന്നിൽ നടന്ന ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ സി ഗംഗാധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ധർണയിൽ കെ ജി മോഹനൻ മാസ്റ്റർ, പി വി രാജേഷ് ,പി ആർ സുന്ദരരാജൻ, പി കെ ശശി എന്നിവർ പ്രസംഗിച്ചു.

Advertisement