അഖിലേന്ത്യ സഹകരണ വാരോഘോഷത്തിന് മുകുന്ദപുരത്ത് തുടക്കമായി

20

ഇരിങ്ങാലക്കുട : അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ആസ്ഥാനത്ത് അസിസ്റ്റൻറ് രജിസ്ട്രാർ വി ബി ദേവരാജനും ചാലക്കുടിയിൽ ബ്ളിസൺ ഡേവിസും പതാക ഉയർത്തി .മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയന്റെ കീഴിൽ 240 കേന്ദ്രങ്ങളിൽ സഹകാരികൾ പതാക ഉയർത്തുകയും സഹകരണ പ്രതിജ്ഞ എടുക്കുകയും ചെയ്തു. 15ന് ചൊവ്വ രാവിലെ 10: 30 ന് സഹകരണ യൂണിയൻ ആസ്ഥാനത്ത് വൃക്ഷത്തൈകൾ നടീൽ നടക്കും. തുടർന്ന് 69 കേന്ദ്രങ്ങളിൽ ഫലവൃക്ഷത്തൈകൾ നടുന്നതായിരിക്കും.നാളെ ചൊവ വൈകിട്ട് അഞ്ചുമണിക്ക് 69 സഹകാരി സദസ്സുകളുടെ മുകുന്ദപുരം സർക്കിൾ സഹകരണ തലത്തിലുള്ള ഉദ്ഘാടനം പുല്ലൂർ സഹകരണ ബാങ്ക് പരിസരത്ത് വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം നിർവഹിക്കും. സ ർക്കിൽ സഹകരണ യൂണിയൻ ചെയർമാൻ ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിക്കും.

Advertisement