വിപ്ലവ കേരളത്തിന്റെ സൂര്യപുത്രന് നാളെ നൂറു വയസ്സ്

122

വിപ്ലവ സൂര്യന്‍ സഖാവ് വിഎസ് അച്യുതാനന്ദിനെ നാളെ 100 തികയും. മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന് വെള്ളിയാഴ്ച 100 വയസ്സ്. സിപിഐഎമ്മിന്റെ സ്ഥാപക നേതാക്കളരോളയ വിഎസിന്റെ എട്ടു പതിറ്റാണ്ടിലേറെയായ രാഷ്ട്രീയ പ്രവര്‍ത്തനം ദരിദ്ര ജനതയുടെ പോരാട്ട ചരിത്രത്തിന്റെ ഭാഗം കൂടിയാണ്. ഐതിഹാസ്യമായ പുന്നപ്ര വയലാര്‍ സമരത്തിന്റെ നായകന്‍. പാര്‍ട്ടിയുടെ പോളിറ്റീവ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിരുന്നു. പ്രതിപക്ഷ നേതാവ്. നിയമസഭാ സമാജികന്‍. ഭരണപക്ഷ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍. ദേശാഭിമാനി പത്രാധിപര്‍ തുടങ്ങിയ നിലകളിലുംപ്രവര്‍ത്തിച്ചു. 1964 ല്‍ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോന്ന് സിപിഐഎം രൂപീകരിച്ച 32 പേരില്‍ ജീവിച്ചിരിക്കുന്ന രണ്ടുപേരില്‍ ഒരാള്‍ മറ്റൊരാള്‍ തമിഴ്‌നാട്ടിലെ ശങ്കരയ്യ യാണ്.
ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം തിരുവനന്തപുരം ബാര്‍ട്ടന്‍ ഹില്ലില്‍ മകന്‍ അരുണ്‍കുമാറിന്റെ വീട്ടില്‍ പൂര്‍ണ്ണ വിശ്രമത്തിനായതിനാല്‍ ജന്മദിനം പ്രമാണിച്ച് പ്രത്യേക പരിപാടികള്‍ ഇല്ല. വീട്ടില്‍ പായസം വയ്ക്കും. കേക്ക് മുറിക്കല്‍ ഉണ്ടാകും. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ വി സുധാകരന്‍ രചിച്ച വിഎസ് അച്യുതാനന്ദന്റെ പൊതുപ്രവര്‍ത്തനവും ജീവിതവും അടയാളപ്പെടുത്തുന്ന പുസ്തകം’ ഒരു സമര നൂറ്റാണ്ട്’ വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശിപ്പിക്കും.
ആലപ്പുഴ പുന്നപ്ര വെന്തല തറവാട്ടില്‍ ശങ്കറിന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബര്‍ 20ന് ആയിരുന്നു ജനനം. 1939 ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്ന വിഎസ് 1940 ല്‍ പതിനേഴാം വയസ്സിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായത്. ബ്രിട്ടീഷ് ഭരണത്തില്‍ കയര്‍- കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ച് ഉജ്ജ്വല സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. കൊടിയ മര്‍ദ്ദനങ്ങള്‍ക്കും ജയില്‍വാസത്തിനും വിധേയനായി. 2019 ല്‍ ഒക്ടോബര്‍ 24ന് ദേഹാസ്യം ഉണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലേക്കും പൂര്‍ണ്ണ വിശ്രമത്തിലേക്കും മാറുകയായിരുന്നു.

Advertisement