അഖില കേരള ഫിഫ വേള്‍ഡ്കപ്പ് ക്വിസ് സംഘടിപ്പിച്ചു

506
Advertisement

ഇരിങ്ങാലക്കുട : 2018 റഷ്യന്‍ ഫുട്‌ബോള്‍ വേര്‍ഡ്കപ്പിന്റെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് എന്‍എസ്എസ് യൂണിറ്റും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റും സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്കായി അഖില കേരള ഫിഫ വേള്‍ഡ്കപ്പ് ക്വിസ് സംഘടിപ്പിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 45ലേറെ ടീമുകള്‍ പങ്കെടുത്ത ക്വിസ് പ്രോഗ്രാം കൊടുങ്ങല്ലൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിജോയ് പി.ആര്‍ ഉദ്ഘാടനം ചെയ്തു. മൂന്ന് റൗണ്ടുകളിലായി നടന്ന വാശിയേറിയ മത്സരത്തില്‍ എറണാകുളം Chaipe ക്വിസ് ക്ലബ്ബിലെ അനന്തു സി വി ,അരവിന്ദ് അനില്‍ എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.മാത്യു പോള്‍ ഊക്കന്‍ , എന്‍എസ്എസ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ . രമേശ് എന്നിവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ക്വിസ് പ്രോഗ്രാമിന്റെ ക്വിസ് മാസ്റ്റര്‍ ആയിരുന്നത് ക്രൈസ്റ്റ് കോളേജ്എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പ്രൊഫ. അരുണ്‍ ബാലകൃഷ്ണന്‍ ആയിരുന്നു. എന്‍എസ്എസ് വോളണ്ടീയേഴ്സായ ബിബിന്‍ കെ റോബിന്‍സണ്‍, രജഷ എന്നിവര്‍ ക്വിസ് പ്രോഗ്രാമിന് നേതൃത്വം നല്‍കി.

Advertisement