നരബലി പ്രബുദ്ധ കേരളത്തിന് അപമാനമാണെന്ന് കെ.പി.എം.എസ്

20

കല്ലേറ്റുംകര: നരബലി പ്രബുദ്ധ കേരളത്തിന് അപമാനമാണെന്ന് കെ.പി.എം.എസ്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.സി. രഘു അഭിപ്രായപ്പെട്ടു.ആളൂര്‍ യൂണിയന്‍ സമ്മേളന സംഘാടക സമിതി യോഗം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രബുദ്ധകേരളം എന്ന പ്രയോഗം അപമാനമാണെന്നും നവോത്ഥാന പൈതൃകത്തെ തിരിച്ചു പിടിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകത ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂണിയന്‍ പ്രസിഡന്റ് പുതുവീട്ടില്‍ ഉണ്ണികൃഷ്ണന്റെ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി.എ. അജയഘോഷ്, യൂണിയന്‍ സെക്രട്ടറി വി.കെ. സുമേഷ്, ഖജാന്‍ജി വി.കെ. ബാബു, പഞ്ചമി കോ-ഓഡിനേറ്റര്‍ എം.സി. സജീവന്‍, അമ്മിണി ചന്ദ്രന്‍, തങ്കമണി പരമു എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായ് പി.സി. രഘു, പി.എ. അജയഘോഷ് (രക്ഷാധികാരികള്‍), പുതുവീട്ടില്‍ ഉണ്ണികൃഷ്ണന്‍ (ചെയര്‍മാന്‍)വി.കെ. സുമേഷ് (ജനറല്‍ കണ്‍വീനര്‍), വി.കെ. ബാബു ( ട്രഷര്‍) ഉള്‍പ്പെടെ 101 അംഗം സംഘാടക സമിതി രൂപീകരിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.സി. ഷാജി സ്വാഗതവും, ജോയിന്‍ സെക്രട്ടറി ടി.എസ്. ശ്രീനിവാസന്‍ നന്ദിയും പറഞ്ഞു.

Advertisement