പടിയൂർ ഗ്രാമ പഞ്ചായത്തിലെ പൂമംഗലം – പടിയൂർ പഞ്ചായത്ത്‌ കോൾ കർഷക സംഘത്തിലെ ഇരുപതു വർഷങ്ങളോളം കൃഷിചെയ്യാതെ തരിശായി കിടന്നിരുന്ന എട്ട് എക്കറോളം നിലങ്ങളിൽ തരിശുനെൽകൃഷി പദ്ധതി പ്രകാരം കൃഷിയിറക്കി

73

ഇരിങ്ങാലക്കുട :പടിയൂർ ഗ്രാമ പഞ്ചായത്തിലെ പൂമംഗലം – പടിയൂർ പഞ്ചായത്ത്‌ കോൾ കർഷക സംഘത്തിലെ ഇരുപതു വർഷങ്ങളോളം കൃഷിചെയ്യാതെ തരിശായി കിടന്നിരുന്ന എട്ട് എക്കറോളം നിലങ്ങളിൽ തരിശുനെൽകൃഷി പദ്ധതി പ്രകാരം കൃഷിയിറക്കി. പടിയൂർ കൃഷിഭവനിലെ അസിസ്റ്റന്റ് കൃഷി ഓഫീസർ വിനോദിന്റെയും പഞ്ചായത്തിലെ മികച്ച യുവകർഷനായ ജിനോയ് ആലപ്പാട്ടിന്റെയും മുതിർന്ന കർഷകനായ ജോസ് ആലപ്പാട്ടിന്റെയും കൂട്ടായ്മയിൽ തുടങ്ങിയ തരിശുനെൽകൃഷിയുടെ ഞാറു നടീൽ ഉദ്ഘാടനം പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ ലത സഹദേവൻ നിർവ്വഹിച്ചു.വൈസ് പ്രസിഡണ്ട്‌ കെ വി സുകുമാരന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക്‌ മെമ്പർ രാജേഷ് അശോകൻ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ ലിജി രതീഷ്, ജയശ്രീ ലാൽ, ടി.വി.വിബിൻ എന്നിവരോടൊപ്പം കൃഷി ഓഫീസർ ഡോ സചന പി സി, കൃഷി അസിസ്റ്റന്റ് സൗമ്യ എം എ എന്നിവർ പങ്കെടുത്തു.

Advertisement