26.9 C
Irinjālakuda
Monday, December 23, 2024
Home 2018 June

Monthly Archives: June 2018

ബിജെപി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വായനദിനാചരണം നടത്തി

ഇരിങ്ങാലക്കുട: ബിജെപി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വായനദിനാചരണം നടത്തി. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് സുനില്‍കുമാര്‍ TS ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ KC വേണു മാസ്റ്റര്‍ വായനാദിനാ സന്ദേശം നല്‍കി...

ഇരിഞ്ഞാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വായന പക്ഷാചരണം മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു

ഇരിഞ്ഞാലക്കുട:ഇരിഞ്ഞാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വായാനാപക്ഷാചാരണത്തിന്റെ ഉദ്ഘാടനം രൂപത മെത്രാന്‍ പോളി കണ്ണൂക്കാടന്‍ നിര്‍വ്വഹിച്ചു . സ്‌കൂള്‍ മാനേജര്‍ റവ.ഫാ.ഡോ.ആന്റൂ ആലപ്പാടന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രധാന അധ്യാപിക സി.ഐ.ലിസി, പി...

ലിറ്റില്‍ ഫ്‌ളവര്‍ വിദ്യാലയത്തില്‍  വായനാപക്ഷാചരണത്തിന് ആരംഭം 

ഇരിങ്ങാലക്കുട- ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് ഹൈസ്‌കൂളില്‍ വായനാപക്ഷാചരണം ഡയറ്റ് ഫാക്കല്‍റ്റി മിനി ചെറിയാന്‍ 'സ്‌കൂള്‍ എഴുത്തുപ്പെട്ടിയില്‍ 'സ്വരചന നിക്ഷേപിച്ച് ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ്  പി ടി ജോര്‍ജ്ജ് ,ഹെഡ്മിസ്ട്രസ് സി...

സതീഷ് വിമലനെ വീണ്ടും ഹൗസിങ്ങ് സൊസൈറ്റി പ്രസിഡന്റായി തിരഞ്ഞെടുത്തു

ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് ഹൗസിങ്ങ് സൊസൈറ്റി പ്രസിഡന്റായി സതീഷ് വിമലനെ 18/06/2018 ന് നടന്ന സംഘം തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുത്തു വൈസ് പ്രസിഡന്റായി എ.ആര്‍.ശങ്കരന്‍ മാസ്റ്ററെ യും അoഗങ്ങളായി അഡ്വ.CG ബാലചന്ദ്രന്‍, ജോസ് പൈനാടത്ത്,...

ഇരിങ്ങാലക്കുട ഗവ: ഗേള്‍സ് ഹൈസ്‌ക്കൂള്‍ വായന വാരാഘോഷം ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട:  ഇരിങ്ങാലക്കുട  ഗവ: ഗേള്‍സ് ഹൈസ്‌ക്കൂള്‍ വായന വാരാഘോഷം മുന്‍ എ.ഇ.ഒ യും സാഹിത്യകാരനുമായ ബാലകൃഷ്ണന്‍ അഞ്ചത്ത് ഉദ്ഘാടനം ചെയ്തു പി.ടി.എ പ്രസിഡന്റ് ജോയ് കേനേങ്ങാടന്‍ അധ്യക്ഷത വഹിച്ചു പ്രധാനധ്യാപക ടി.വി. രമണി...

സേവ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും പ്രതിഭാസംഗമവും

ഇരിങ്ങാലക്കുട: സേവ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും പ്രതിഭാസംഗമവും 2018 ജൂണ്‍ 24 ഞായറാഴ്ച വൈകീട്ട്  4 മണിക്ക് എം സി പി കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടത്തപ്പെടും.കൂടാതെ ഈ...

ഇന്ത്യന്‍ ചിലന്തി ഗവേഷണ മേഖലക്ക് അഭിമാനമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ജൈവവൈവിധ്യ ഗവേഷണ കേന്ദ്രം

ഇരിങ്ങാലക്കുട-വംശമറ്റുപോയി എന്നു കരുതിയിരുന്ന അപൂര്‍വ്വയിനം ചിലന്തിയുടെ പെണ്‍ചിലന്തിയെ ആദ്യമായി ഈ ഭൂമുഖത്തു നിന്നും കണ്ടെത്തി.150 വര്‍ഷങ്ങള്‍ക്കു മുന്‍പ് 1868 ല്‍ ജര്‍മനിയിലെ ബെര്‍ലിന്‍ സുവോളജിക്കല്‍ മ്യൂസിയത്തിലെ ചിലന്തി ഗവേഷകനായ ഡോ.ഫെര്‍ഡിനാന്റ് ആന്റണ്‍ ഫ്രാന്‍സ്...

മുകുന്ദപുരം താലൂക്കിലെ മികച്ച ഗ്രന്ഥശാല പ്രവര്‍ത്തകനുള്ള അവാര്‍ഡ് കരൂപ്പടന്ന ഗ്രാമീണ വായനശാല പ്രസിഡന്റ് എ.കെ. അബ്ദുള്‍മജീദിന്

കരൂപ്പടന്ന: മുകുന്ദപുരം താലൂക്കിലെ മികച്ച ഗ്രന്ഥശാല പ്രവര്‍ത്തകനുള്ള അവാര്‍ഡ് കരൂപ്പടന്ന ഗ്രാമീണവായനശാല പ്രസിഡന്റ് എ.കെ.അബ്ദുള്‍ മജീദിന് ലഭിച്ചു. നാല് വര്‍ഷമായി കരൂപ്പടന്ന ഗ്രാമീണ വായനശാലയില്‍ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു. വായനശാലയിലെ യുവത, വനിതാ വേദി,...

കൂടല്‍മാണിക്യം കച്ചേരിവളപ്പിലെ കെട്ടിട ഭാഗങ്ങള്‍ വാടകക്കെടുക്കാന്‍ വമ്പിച്ച തിരക്ക്.

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ദേവസ്വത്തിന്റെ അധീനതയിലുള്ള കച്ചേരിവളപ്പിലെ കെട്ടിടമുറികള്‍ വാടകക്ക് നല്‍കി ദേവസ്വത്തിന് ആദായം ഉണ്ടാക്കാന്‍ ദേവസ്വം ഭരണസമിതി ഈയിടെ കൂടിയ യോഗത്തില്‍ തീരുമാനിച്ചിരുന്നു.തിങ്കളാഴ്ച്ച 3.30 ന് ദേവസ്വം ഓഫീസ് പരിസരത്തു നടന്ന...

വിശ്വഹിന്ദു പരിഷത്ത് പ്രഖണ്ഡ് വാര്‍ഷിക സമ്മേളനം നടത്തി

ഇരിങ്ങാലക്കുട: വിശ്വഹിന്ദു പരിഷത്ത് ഇരിങ്ങാലക്കുട പ്രഖണ്ഡ് വാര്‍ഷിക സമ്മേളനം സ്വാമി തേജസ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ സ്വയം സേവക സംഘം ഖണ്ഡ് സംഘചാലക്ക് പി.കെ.പ്രതാപവര്‍മ്മ രാജ അദ്ധ്യക്ഷത വഹിച്ചു. ജില്ല മാതൃശക്തി...

കല്ലേരി കാഞ്ഞിരക്കാടന്‍ ഔസേപ്പ് മകന്‍ പൈലോത് (90) നിര്യാതനായി

കല്ലേരി കാഞ്ഞിരക്കാടന്‍ ഔസേപ്പ് മകന്‍ പൈലോത് (90) നിര്യാതനായി.സംസ്‌ക്കാരം 18-06-2018 തിങ്കളാഴ്ച രാവിലെ 10 മണിക്ക് കരുവന്നൂര്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ നടന്നു മക്കള്‍- ജോസ് ,ആന്റോ ,പോള്‍,ലില്ലി,ലോനപ്പന്‍,ജോണ്‍സണ്‍ . മരുമക്കള്‍-ചിന്നമ്മ,സെലീന,മിനി ,ജോസ് ,മിനി...

മെട്രോ ആശുപത്രിയില്‍ ഫിസിയോതെറാപ്പി വിഭാഗം ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മെട്രോ ആശുപത്രിയില്‍ പുതിയതായി ആരംഭിച്ച ആത്യാധുനിക സൗകര്യങ്ങളോടെയുള്ള ഫിസിയോതെറാപ്പി വിഭാഗത്തിന്റെ ഉദ്ഘാടനം മാനേജിംഗ് പാര്‍ട്ട്ണര്‍ ഡോ. എം ആര്‍ രാജീവ് നിര്‍വ്വഹിച്ചു  

മാപ്രാണം പള്ളിയിലെ വി കുരിശിന്റെ പുകഴ്ചയുടെ തിരുന്നാള്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു.

മാപ്രാണം: ചരിത്ര പ്രസിദ്ധവും പ്രഥമ രൂപതാ തീര്‍ത്ഥാടന ദൈവാലയമായ മാപ്രാണം ഹോളിക്രോസ് പള്ളിയിലെ കുരിശുമുത്തപ്പന്റെ തിരുന്നാള്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു.റെക്ടറും വികാരിയുമായ റവ ഫാ .ഡോ ജോജോ ആന്റണി തൊടുപറമ്പലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍...

സ്ത്രീകള്‍ കാര്‍ഷിക സംസ്‌കൃതിയുടെ കാവല്‍ക്കാരാകണം-ദീപാ എസ് പിള്ള

ഇരിങ്ങാലക്കുട : നാടിന്റെ കാര്‍ഷിക സംസ്‌കൃതിയുടെ കാവലാളാകാന്‍ സ്ത്രീകളെ സജ്ഞരാക്കുന്നതില്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനം മഹത്തരമാണെന്ന് നബാര്‍ഡ് അസിസ്റ്റന്റ്‌ ജനറല്‍ മാനേജര്‍ ദീപാ പിള്ള അഭിപ്രായപ്പെട്ടു.വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ വച്ച് നടക്കുന്ന...

കുരുന്നുകളുടെ സക്കാത്തുപുണ്യവുമായി ക്രൈസ്റ്റ് വിദ്യാനികേതന്‍ റംസാന്‍ ആഘോഷം

ഇരിഞ്ഞാലക്കുട:കുഞ്ഞുകുരുന്നുകളുടെ ത്യാഗത്തിന്റെ 'സക്കാത്തുമായി' ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് വിദ്യാനികേതനില്‍ റംസാന്‍ ആഘോഷിച്ചു. ജൂണ്‍ 18ാം തിയ്യതി തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 1.30ന് ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്‌കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ആഘോഷത്തിന് കുട്ടികള്‍ ഒരുക്കിയ കലാപരിപാടികള്‍...

കോണത്തുകുന്നിലും കരൂപ്പടന്നയിലും വ്യാപക മോഷണം

കരൂപ്പടന്ന: കോണത്തുകുന്നിലും കരൂപ്പടന്നയിലും വിവിധ കടകളില്‍ വ്യാപക മോഷണം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കോണത്തുകുന്ന് അല്‍ റാലി സെന്ററിലെ അഞ്ചോളം കടകള്‍ കുത്തിത്തുറന്ന് 12,000 ത്തോളം രൂപ കവര്‍ന്നു.കരൂപ്പടന്ന പള്ളി നട...

മതില്‍ പൊളിച്ച് ഭൂമി കയ്യേറാന്‍ ശ്രമം

ഇരിങ്ങാലക്കുട-മതില്‍ പൊളിച്ച് ഭൂമി കയ്യേറാന്‍ ശ്രമം .വേളൂക്കര പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ കോമ്പാറ തട്ടില്‍ ജോസിന്റെ വീടിനോട് ചേര്‍ന്ന 80 സെന്റ് സ്ഥലത്തെ പറമ്പിലെ 60 മീറ്ററോളം വരുന്ന ചുറ്റുമതിലാണ് പൊളിച്ചിട്ടിരിക്കുന്നത് .പൂര്‍വ്വികരായി...

ജമാഅത്തെ ഇസ്ലാമി കരുവന്നൂര്‍ യൂണിറ്റ് ഈദ് സുഹൃത് സംഗമം സംഘടിപ്പിച്ചു

കരുവന്നൂര്‍:ജമാഅത്തെ ഇസ്ലാമി കരുവന്നൂര്‍ യൂണിറ്റ് ഈദ് സുഹൃത് സംഗമം സംഘടിപ്പിച്ചു. കരുവന്നൂര്‍ AM I യില്‍ ചേര്‍ന്ന സംഗമത്തില്‍ TSA സലീം മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ഇരിഞ്ഞാലകുട ഏരിയാ പ്രസിഡന്റ്...

ഡി വൈ എഫ് ഐ അനുമോദനസദസ്സ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട :ഡി വൈ എഫ് ഐ അനുമോദനസദസ്സ് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ടൗണ്‍ വെസ്റ്റ് മേഖലയിലെ പൂച്ചക്കുളം യൂണിറ്റ് SSLC,PLUSTWO, പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ പൂച്ചക്കുളം സെന്ററില്‍ അനുമോദിച്ചു .DYFI ഇരിങ്ങാലക്കുട...

അവിട്ടത്തൂര്‍ പഴയാറ്റില്‍ വര്‍ക്കി മകന്‍ ആന്റു (68) നിര്യാതനായി

ഇരിങ്ങാലക്കുട :അവിട്ടത്തൂര്‍ പഴയാറ്റില്‍ വര്‍ക്കി മകന്‍ ആന്റു (68) നിര്യാതനായി.സംസ്‌ക്കാരം പുത്തന്‍ചിറ ഈസ്റ്റ് സെന്റ് ജോസഫ് പളളി സെമിത്തേരിയില്‍ നടത്തി. ഭാര്യ :ആനി. മക്കള്‍ :ആനിത, ആനന്ദ്. മരുമക്കള്‍ :വിനോദ്,ശില്‍പ.  
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe