കുരുന്നുകളുടെ സക്കാത്തുപുണ്യവുമായി ക്രൈസ്റ്റ് വിദ്യാനികേതന്‍ റംസാന്‍ ആഘോഷം

483

ഇരിഞ്ഞാലക്കുട:കുഞ്ഞുകുരുന്നുകളുടെ ത്യാഗത്തിന്റെ ‘സക്കാത്തുമായി’ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് വിദ്യാനികേതനില്‍ റംസാന്‍ ആഘോഷിച്ചു. ജൂണ്‍ 18ാം തിയ്യതി തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 1.30ന് ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്‌കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ആഘോഷത്തിന് കുട്ടികള്‍ ഒരുക്കിയ കലാപരിപാടികള്‍ മാറ്റുകൂട്ടി. കഴിഞ്ഞ 10 ദിവസം ഒന്നും രണ്ടും ക്ലാസിലെ കൊച്ചുകുരുന്നുകള്‍ അവരുടെ ചെറിയ ത്യാഗത്തില്‍ നിന്ന് സമാഹരിച്ച 30,000/ രൂപ നജീര്‍ഷാ എന്ന വ്യക്തിക്ക് ഭവന നിര്‍മ്മാണത്തിനായി നല്‍കി മാതൃകയായി. പ്രസ്തുത ആഘോഷസമ്മേളനത്തില്‍ ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റി സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. എ. അബ്ദുള്‍ ബഷീര്‍ മുഖ്യാതിഥി ആയിരുന്നു.

 

 

Advertisement