അപകടകെണിയൊരുക്കി റോഡ് വാഴുന്ന കമാനങ്ങള്‍ തുടര്‍കഥയാകുന്നു.

1518
Advertisement

ഇരിങ്ങാലക്കുട : പരിപാടി ഏതും ആയിക്കോട്ടോ റോഡിന്റെ ഒത്ത നടുക്ക് കമാനം അത് നിര്‍ബദ്ധമാണ്.നഗരത്തില്‍ കമാനങ്ങള്‍ വെയ്ക്കുന്നതിന് പോലീസിന്റെ ഭാഗത്ത് നിന്നും നഗരസഭയുടെ ഭാഗത്ത് നിന്നും നിയന്ത്രണങ്ങള്‍ ഏറെയുണ്ടെങ്കില്ലും ഇതെല്ലാം കാറ്റില്‍ പറത്തികൊണ്ടാണ് പലയിടങ്ങളില്ലും കമാനങ്ങള്‍ തുടര്‍ച്ചയായി എത്തുന്നത്.സംസ്ഥാനപാതയില്‍ സ്ഥാപിച്ചിരിക്കുന്ന ഇത്തരം കമാനങ്ങള്‍ക്ക് വേണ്ടത്ര സുരക്ഷപോലും ഒരുക്കാതെയാണ് പലയിടങ്ങളിലും സ്ഥാപിച്ചിരിക്കുന്നത്.മാപ്രാണം വര്‍ണ്ണ തീയ്യേറ്ററിന് സമീപത്തായി സ്ഥാപിച്ചിരിക്കുന്ന കമാനത്തിന്റെ കാലുകള്‍ ഒടിഞ്ഞ നിലയില്‍ ഏറെ അപകടഭീക്ഷണി ഉയര്‍ത്തിയാണ് നില്‍ക്കുന്നത്.ഒടിഞ്ഞ കാലുകള്‍ കയറുപയോഗിച്ച് കെട്ടിവച്ച നിലയിലാണ്.കണ്ടെയ്‌നര്‍ ലോറികള്‍ അടക്കം നിരവധി വലിയ വാഹനങ്ങള്‍ കടന്ന് പോകുന്ന ഈ വഴിയില്‍ ഇത്തരം കമാനങ്ങള്‍ ഏത് നിമിഷവും ദുരന്തം കൈയെത്തിപിടിയ്ക്കാവുന്ന തരത്തിലാണ് വൈദ്യുതി കമ്പികള്‍ നിലകൊള്ളുന്നത്.പരിപാടി കഴിഞ്ഞ് രണ്ടാഴ്ച്ചയോളം പിന്നിട്ടിട്ടും ഇത് പോലുള്ള കമാനങ്ങള്‍ റോഡില്‍നിന്നും മാറ്റാത്തത് അധികൃതരുടെ നിസംഗതയെയാണ് ചോദ്യം ചെയ്യുന്നത്.

Advertisement