കൂടല്‍മാണിക്യം കച്ചേരിവളപ്പിലെ കെട്ടിട ഭാഗങ്ങള്‍ വാടകക്കെടുക്കാന്‍ വമ്പിച്ച തിരക്ക്.

864
Advertisement

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ദേവസ്വത്തിന്റെ അധീനതയിലുള്ള കച്ചേരിവളപ്പിലെ കെട്ടിടമുറികള്‍ വാടകക്ക് നല്‍കി ദേവസ്വത്തിന് ആദായം ഉണ്ടാക്കാന്‍ ദേവസ്വം ഭരണസമിതി ഈയിടെ കൂടിയ യോഗത്തില്‍ തീരുമാനിച്ചിരുന്നു.തിങ്കളാഴ്ച്ച 3.30 ന് ദേവസ്വം ഓഫീസ് പരിസരത്തു നടന്ന ലേല നടപടികളില്‍ പങ്കെടുക്കാന്‍ നൂറില്‍ താഴെ ആളുകള്‍ എത്തി.പലമുറികളും വാടകക്ക് ലഭിക്കാന്‍ വാശിയേറിയ ലേലംവിളി ഉണ്ടായി.2018 ഉത്സവാഘോഷക്കമ്മിറ്റി ഓഫീസായി ഉപയോഗിച്ച മുറി പ്രതിമാസം 36000 രൂപ വാടകക്ക് ലേലം വിളിച്ചുറപ്പിച്ചു.ഇതോടെ ഒരു മാസത്തിനകം വാടക അസ്വാന്‍സായി പത്തുലക്ഷം രൂപയില്‍ താഴെയും പ്രതിമാസ വാടകയായി 87,000 രൂപയും ദേവസ്വത്തിന് ലഭിക്കും.വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈവശം ലഭിച്ച കച്ചേരിപ്പറമ്പിലെ കെട്ടിടങ്ങള്‍ കേടുവന്ന് നശിച്ചുകൊണ്ടിരിക്കെ പുതിയ ഭരണസമിതിയുടെ ഭാവനാസമ്പന്നമായ നടപടി മൂലം ദേവസ്വത്തിന് പ്രതിവര്‍ഷം അനേകലക്ഷം രൂപയുടെ വരുമാനം ഉണ്ടാകും.

Advertisement