സ്ത്രീകള്‍ കാര്‍ഷിക സംസ്‌കൃതിയുടെ കാവല്‍ക്കാരാകണം-ദീപാ എസ് പിള്ള

569

ഇരിങ്ങാലക്കുട : നാടിന്റെ കാര്‍ഷിക സംസ്‌കൃതിയുടെ കാവലാളാകാന്‍ സ്ത്രീകളെ സജ്ഞരാക്കുന്നതില്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനം മഹത്തരമാണെന്ന് നബാര്‍ഡ് അസിസ്റ്റന്റ്‌ ജനറല്‍ മാനേജര്‍ ദീപാ പിള്ള അഭിപ്രായപ്പെട്ടു.വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ വച്ച് നടക്കുന്ന ഏഴാമത് ഞാറ്റുവേല മഹോത്സവത്തിലെ വനിതാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ദീപ പിള്ള.വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സലാ ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാപഞ്ചായത്തംഗം ടി ജി ശങ്കരനാരായണന്‍ മുഖ്യാതിഥിയായിരുന്നു.നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍ സമ്മാനദാനം നടത്തി,വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി ഉപഹാര സമര്‍പ്പണം നടത്തി.ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്‍ ,നഗരസഭ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മീനാക്ഷി ജോഷി,ഇരിങ്ങാലക്കുട സി ഡി എസ് 1 ചെയര്‍പേഴ്സണ്‍ ലത സുരേഷ് ,വേളൂക്കര സി ഡി എസ് ചെയര്‍പേഴ്സണ്‍ അനിത ബിജു ,പൂമംഗലം സി ഡി എസ് ചെയര്‍പേഴ്സണ്‍ രാഗി ഗിരീഷ് ,കാറളം സി ഡി എസ് ചെയര്‍പേഴ്സണ്‍ ഡാലിയ ,കാട്ടൂര്‍ സി ഡി എസ് ചെയര്‍പേഴ്സണ്‍ അമിത മനോജ് ,മുരിയാട് സി ഡി എസ് ചെയര്‍പേഴ്സണ്‍ ഷീജ മോഹനന്‍ ,പടിയൂര്‍ സി ഡി എസ് ചെയര്‍പേഴ്സണ്‍ അജിത വിജയന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.കുടുംബശ്രീ സംഗമം കണ്‍വീനര്‍ ഷൈലജ ബാലന്‍ സ്വാഗതവും ,കോഡിനേറ്റര്‍ രതി സുരേഷ് നന്ദിയും പറഞ്ഞു.അറിവരങ്ങില്‍ സാവിത്രി ലക്ഷ്മണന്റെ നാടകത്തിന്റെ ആദ്യത്തെ ഇരുപത്തെട്ട് എന്ന പുസ്തകത്തെ കുറിച്ച് ചര്‍ച്ചകള്‍ നടന്നു.ശ്രീമതി ഷഹന ജീവന്‍ലാല്‍,അരുണ്‍ ഗാന്ധിഗ്രാം,സ്മിത ലീനീഷ്,സോണിയ ഗിരി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.തിങ്കളാഴ്ച്ച നടന്ന കുടുംബശ്രീ മത്സരങ്ങളില്‍ തിരുവാതിരകളി മത്സരത്തില്‍ വേളൂക്കര സി ഡി എസ് ഒന്നാം സ്ഥാനവും രണ്ടും മൂന്നൂം സ്ഥാനങ്ങള്‍ ഇരിങ്ങാലക്കുട സി ഡി എസ് 2 കരസ്ഥമാക്കി.നാടോടി നൃത്തം മത്സരത്തില്‍ ഒന്നാം സ്ഥാനം കാറളവും രണ്ടാം സ്ഥാനം ഇരിങ്ങാലക്കുട സി ഡി എസ് വണും കരസ്ഥമാക്കി.പ്രഛന്നവേഷം മത്സരത്തില്‍ ഇരിങ്ങാലക്കുട സി ഡി എസ് വണിലെ മീനാക്ഷി ജോഷി ഒന്നാം സ്ഥാനം കരസ്ഥമാക്കി.രണ്ടാം സ്ഥാനം മുരിയാട് സി ഡി എസിലെ റോസിലി ജോയും മൂന്നാം സ്ഥാനം പ്രസന്നയും കരസ്ഥമാക്കി.ചെവ്വാഴ്ച്ച രാവിലെ നടക്കുന്ന സാഹിത്യസംഗമവും പുസ്തക പ്രകാശനവും നോവലിസ്റ്റ് സി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.ഡോ.കെ എല്‍ മോഹന വര്‍മ്മ,സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായിരിക്കും.11ന് കൃഷി പാഠശാല,12ന് ചിരട്ട പരിശീലനം,1ന് ചക്ക ഉല്‍പ്പന്ന പരിശീലനം,2ന് മാമ്പഴ ഉല്‍പ്പന്ന പരിശീലനം,അറിവരങ്ങില്‍ പി കെ ഭരതന്റെ കഥകള്‍ ചര്‍ച്ച ചെയ്യും.

Advertisement