സെന്റ് തോമസ് കത്തീഡ്രല്‍ റൂബി ജൂബിലി അമ്മകൂട്ടായ്മ – 2018

384
Advertisement

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രല്‍ റൂബി ജൂബിലിയോടനുബന്ധിച്ച് കത്തീഡ്രല്‍ മാതൃവേദിയുടെ നേതൃത്വത്തില്‍ ഇടവകയിലെ അമ്മമാരുടെ സംഗമം ‘ അമ്മകൂട്ടായ്മയില്‍ ‘ ആയിരത്തിഅറുനൂറോളം അമ്മമാര്‍ പങ്കെടുത്തു. ഉച്ചക്ക് 1.30 ന് പ്രാര്‍ത്ഥനയോടെ തുടങ്ങിയ സംഗമത്തില്‍ റൂബി ജൂബിലി കണ്‍വീനര്‍ ഒ. എസ്. ടോമി സ്വാഗതം പറഞ്ഞു. കത്തീഡ്രല്‍ വികാരി റവ. ഡോ . ആന്റു ആലപ്പാടന്‍ അദ്ധ്യക്ഷപദം അലങ്കരിച്ചു. ആതുരശുശ്രൂഷ മേഖലയിലെ നൈറ്റിംഗേല്‍ അവാര്‍ഡ് നേടിയ ലിന്‍സിയും, പൂപ്പാടിയിലെ അഭയഭവന്‍ എന്ന പ്രസ്ഥാനം നടത്തുന്ന മേരി എസ്തഫാനും, തൃശ്ശൂര്‍ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയും, അഗ്രക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ ഡോ. റെജീനയും അനുഭങ്ങള്‍ പങ്കുവച്ചു. വ്യത്യസ്തതയാര്‍ന്ന കലാവിരുന്നുകള്‍ സംഗമത്തെ കൂടുതല്‍ സ്വീകാര്യമാക്കി.