സ്‌കൂട്ടര്‍ അപകടത്തില്‍ ആളൂരില്‍ യുവതി മരിച്ചു.

2123
Advertisement

ആളൂര്‍ : ആളൂര്‍ പെട്രോള്‍ പമ്പിന് സമീപം തിങ്കളാഴ്ച്ച വൈകിട്ട് 5.30 ന് നടന്ന അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ താഴേക്കാട് ചക്കാലയ്ക്കല്‍ അന്തിക്കന്‍ വീട്ടില്‍ ലിജോയുടെ ഭാര്യ ജിസ(30) ആണ് മരിച്ചത്. ജിസയുടെ സ്‌കൂട്ടറില്‍ മറ്റൊരു ബൈക്കിടിക്കുകയും നിയന്ത്രണം വിട്ട് ജിസയുടെ സ്‌കൂട്ടര്‍ മറിയുകയും പുറകെ വന്നിരുന്ന കാറ് ജിസയെ ഇടിക്കുകയുമായിരുന്നു.ജിസയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കില്ലും ജീവന്‍ രക്ഷിക്കാനായില്ല .ജീസ- ലിജോ ദമ്പതികള്‍ക്ക് രണ്ട് മക്കളാണ്. മൃതദേഹം ചാലക്കുടി സെന്റ് ജെംയ്‌സ് ആശുപത്രിയില്‍.