ഖാദി ബോര്‍ഡിനെ വഞ്ചിക്കാന്‍ ശ്രമം നടത്തി മുങ്ങിയ ആള്‍ 23 വര്‍ഷത്തിനു ശേഷം പിടിയിലായി

132

മാള :തൊഴില്‍ സംരഭത്തിനായി തുക വായ്പയെടുത്ത് കേരള ഗ്രാമവ്യവസായ ഖാദി ബോര്‍ഡിനെ വഞ്ചിക്കാന്‍ ശ്രമം നടത്തി മുങ്ങിയ ആള്‍ 23 വര്‍ഷത്തിനു ശേഷം പിടിയിലായി. മാള സ്വദേശി ഭരണിക്കുളം ബെന്നി(52)യെയാണ് മാള എസ്എച്ച്ഒ ഷോജോ വര്‍ഗീസ് അറസ്റ്റ് ചെയ്തത്. 1996-97 കാലഘട്ടത്തിലാണ് ഫാന്‍ നിര്‍മാണ യൂണിറ്റ് ആരംഭിക്കാനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ നിന്ന് വായ്പയെടുത്തത്. പിന്നീട് ഇയാള്‍ വിദേശത്ത് പോവുകയും ചെയ്തതായി പൊലീസ് പറഞ്ഞു. നാട്ടില്‍ എത്തിയതായി ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് വീട്ടിലെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സബ് ഇന്‍സ്‌പെക്ടര്‍ രാജേഷ് ആയോടന്‍, സീനിയര്‍ സിപിഒമാരായ ബിജു കട്ടപ്പുറം, മിഥുന്‍ ആര്‍.കൃഷ്ണ, ഷിജു, ഹോം ഗാര്‍ഡ് ബാലകൃഷ്ണന്‍ എന്നിവര്‍ ബെന്നിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Advertisement