നാലമ്പല തീര്‍ത്ഥാടകര്‍ക്ക് കെണിയൊരുക്കി പടിയൂര്‍ – എടത്തിരിഞ്ഞീ റോഡ്

1163

വളവനങ്ങാടി : പടിയൂര്‍ എടതിരിഞ്ഞി റോഡില്‍ വളവനങ്ങാടി മുതല്‍ 1കിലോമീറ്റര്‍ ഭാഗം അത്യന്തം അപകടാവസ്ഥയിലാണ്. കുടിവെള്ള പദ്ധതിക്ക് പൈപ്പ് ഇടാന്‍ കുഴിച്ച കുഴികള്‍ കൃത്യമായി മൂടാത്തതു മൂലം വാഹനങ്ങള്‍ താഴ്ന്നു പോകുന്നത് പതിവായിരിക്കുകയാണ്. സ്‌കൂള്‍ വാഹനങ്ങള്‍ അടക്കം നൂറുകണക്കിന് വാഹനങ്ങള്‍ സ്ഥിരമായി പോകുന്ന
റോഡിലാണ് ഈ ചതിക്കുഴികള്‍ ഉള്ളത്.കാല്‍നട യാത്രക്കാര്‍ക്ക് നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. വാട്ടര്‍ അതോറിറ്റിയും PWD യും തമ്മിലുള്ള ഏകോപനമില്ലായ്മയാണ് റോഡിന്റെ ഈ ദുരവസ്ഥക്ക് കാരണം.ജനപ്രതിനിധികള്‍ ആരും ഈ വിഷയത്തില്‍ ഇടപെടുന്നില്ല എന്ന് നാട്ടുകാര്‍ പറയുന്നു. നാലമ്പല തീര്‍ത്ഥാടനകാലത്തു അയല്‍ സംസഥാനങ്ങളില്‍ നിന്നടക്കം ധാരാളം വാഹനങ്ങള്‍ വരുന്ന ഈ റോഡ് എത്രയും പെട്ടെന്ന് ഗതാഗത യോഗ്യമാക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Advertisement