ഇരിങ്ങാലക്കുടയിലെ ആദ്യ ഐ എ എസ് പ്രതിഭ ഹരി കല്ലിക്കാട്ടിന് മാതൃവിദ്യാലയത്തിന്റെ ആദരം

1737

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ അഭിമാനം വാനോളം ഉയര്‍ത്തി സിവില്‍ സര്‍വ്വീസില്‍ 58-ാം റാങ്കും സംസ്ഥാനതലത്തില്‍ 4-ാം റാങ്കും കരസ്ഥമാക്കിയ ഹരി കല്ലിക്കാട്ടിലിന് മാതൃവിദ്യാലയമായ നാഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ആദരം.മനേജ്‌മെന്റ് സ്റ്റാഫ് അംഗങ്ങളും പി ടി എയും പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയും സംയുക്തമായാണ് ആദരം സംഘടിപ്പിച്ചത്.എം പി സി എന്‍ ജയദേവന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് ആര്‍ എസ് സന്തോഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഇരിങ്ങാലക്കുട ആര്‍ ഡി ഓ എം സി റിജില്‍ മുഖ്യാതിഥിയായിരുന്നു.ഡി ഡി ഇ മല്ലിക എന്‍ ആര്‍,വി പി ആര്‍ മേനോന്‍,അഡ്വ.അജയ്കുമാര്‍,പ്രിന്‍സിപ്പാള്‍ സി മിനി,കാഞ്ചന എം വി,ലിഷ വി വി,ഷീജ വി തുടങ്ങിയവര്‍ സംസാരിച്ചു.വിദ്യാലയത്തില്‍ നിന്നും എസ് എസ് എല്‍ സി പ്ലസ് ടു പരിക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരെയും ചടങ്ങില്‍ ആദരിച്ചു.

Advertisement