കരുവന്നൂര്‍ പനംങ്കുളം ശരിയ്ക്കും കുളമായി മാറുന്നു.

726

കരുവന്നൂര്‍ : ചേര്‍പ്പ് പഞ്ചായത്തിലെ 12 ാം വാര്‍ഡിലെ പനംങ്കുളം റോഡാണ് വര്‍ഷങ്ങളായി മഴ തുടങ്ങിയാല്‍ പേരിനെ അനുസ്മരിപ്പിക്കും വിധം കുളമായി മാറുന്നത്.സമീപവാസികള്‍ സ്വന്തം ഭൂമി മണ്ണിട്ട് ഉയര്‍ത്തുകയും മതിലുകള്‍ പണിയുകയും ചെയ്തതിനെ തുടര്‍ന്നാണ് ഒറ്റ മഴയില്‍ റോഡില്‍ വെള്ളക്കെട്ട് ഉണ്ടാക്കുന്ന സ്ഥിതിവിശേഷമായത്. വെള്ളക്കെട്ടിനെ തുടര്‍ന്ന് റോഡ് തകര്‍ന്ന അവസ്ഥയിലാണ് .പത്ത് മീറ്ററില്‍ അകലത്തിലുള്ള കനാലിലേയ്ക്ക് വെള്ളം ഒഴുകി വിടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ പോലും വര്‍ഷങ്ങളായി അധികൃതര്‍ തയ്യാറാകുന്നില്ല. എത്രയും വേഗം വെള്ളക്കെട്ടിന് പരിഹാരം കണ്ടില്ലെങ്കില്‍ പ്രതിഷേധ പരിപാടികള്‍ ആരംഭിയ്ക്കുമെന്ന് നാട്ടുക്കാര്‍ അറിയിച്ചു.

 

 

Advertisement