കെ എസ് ഇ ലിമിറ്റഡ് എംപ്ലോയീസ് വെല്‍ഫെയര്‍ ട്രസ്ററിന്റെ കീഴില്‍ എസ് എസ് എല്‍ സി -പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ മെമ്പര്‍മാരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു

598

ഇരിങ്ങാലക്കുട: കെ എസ് ഇ ലിമിറ്റഡ് എംപ്ലോയീസ് വെല്‍ഫെയര്‍ ട്രസ്ററിന്റെ കീഴില്‍ എസ് എസ് എല്‍ സി -പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ മെമ്പര്‍മാരുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പും എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ജീവനക്കാരുടെ മക്കള്‍ക്കുള്ള ആനന്ദ് മേനോന്‍ (ചീഫ് ജനറല്‍ മാനേജര്‍ ,റിട്ടയേര്‍ഡ്)എന്‍ഡോവ്‌മെന്റ് സ്‌കോളര്‍ഷിപ്പും നല്‍കി ആദരിച്ചു.ട്രസ്റ്റ് ചെയര്‍മാനും ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസര്‍ ആന്റ് കമ്പനി സെക്രട്ടറിയുമായ ആര്‍ .ശങ്കരനാരായണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കമ്പനി മാനേജിംഗ് ഡയറക്ടര്‍ എ പി ജോര്‍ജ്ജ് ,ആനന്ദ് മേനോന്‍ (ചീഫ് ജനറല്‍ മാനേജര്‍ റിട്ടയേര്‍ഡ് )എന്നിവര്‍ 28 വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു.ട്രസ്റ്റ് സെക്രട്ടറി കെ എം സന്തോഷ് സ്വാഗതം പറഞ്ഞു.കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം പി ജാക്‌സന്‍ ,ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ഓപ്പറേഷന്‍സ് ) അനില്‍ എം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച യോഗത്തില്‍ അജി എം എല്‍ നന്ദി പ്രകാശിപ്പിച്ചു

 

 

Advertisement