പെന്‍സില്‍മുനയില്‍ വേള്‍ഡ് കപ്പുമായി മാപ്രാണം സ്വദേശി വിസ്മയം തീര്‍ക്കുന്നു.

1405

മാപ്രാണം: തൂണിലും തുരുമ്പിലും മാത്രമല്ല പെന്‍സില്‍ തുമ്പിലും ലോകകകപ്പ് ഫുട്‌ബോള്‍ വിസ്മയങ്ങള്‍ വിരിയുകയാണ്.പെന്‍സില്‍ കാര്‍വിംഗില്‍ വേറിട്ട കാഴ്ചകള്‍ സമ്മാനിക്കുന്ന ഇരിങ്ങാലക്കുട മാപ്രാണം ചാലിശേരി വീട്ടില്‍ ലോനപ്പന്‍ മകന്‍ ഷാന്റോ ലോകകപ്പ് പ്രമാണിച്ച് പെന്‍സില്‍ തുമ്പില്‍ ലോകകപ്പിന്റെ മാതൃകയാണ് മെനഞ്ഞെടുത്തത്. കപ്പിന് നിറം കൂടി കൊടുത്തതോടെ സംഗതി ഉഷാറായി.ഇത്തരത്തില്‍ നിരവധി പെന്‍സില്‍ കാര്‍വിംഗുകളും കൊത്തുപണികളും ഷാന്റോ തീര്‍ത്തിട്ടുണ്ട്. ഇന്റീരിയര്‍ ഡിസൈനറാണ് ഷാന്റോ.വലിയൊരു ലോകകപ്പിനു മുകളില്‍ ചെറിയൊരു ലോകകപ്പും പെന്‍സിലില്‍ ഷാന്റോ മെനഞ്ഞിട്ടുണ്ട്. വുഡിലും ലെഡിലും തീര്‍ത്ത ഈ വിസ്മയത്തിന് ഒന്‍പത് എംഎം മാത്രമാണ് വലിപ്പം.

Advertisement