നോട്ടുകൾ അണുവിമുക്തമാകാൻ സാനിറ്റൈസിങ് മെഷീനുമായി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി

54

വള്ളിവട്ടം: യൂണിവേഴ്സൽ എഞ്ചിനീയറിംഗ് കോളേജ് കോവിഡ് പ്രതിരോധ സെൽ നോട്ട് വഴിയുള്ള കോവിഡ് വ്യാപനം തടയുന്നതിന് ‘ക്യാഷ്‌ കൗണ്ടർ വേപ്പർ സാനിറ്റൈസർ യന്ത്രം’ നിർമ്മിച്ചു. നാലാംവർഷ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി സ്റ്റെഫിൻ സണ്ണിയാണ് യന്ത്രം രൂപകൽപന ചെയ്തത്.കോവിഡ് -19 പ്രതിരോധ ശ്രേണിയിൽ വിവിധ മൊബൈൽ ആപ്പുകൾ, ഓട്ടോമാറ്റിക് സാനിറ്റൈസിങ് മെഷീൻ, ഓട്ടോ മൊബൈൽ സാനിറ്റൈസിങ് മെഷീൻ,ഗ്ലൗസ് വെൻഡിങ് മെഷീൻ എന്നിവ കോളേജിന്റെ സംഭാവനകളാണ് .നോട്ടുകളോ, കടലാസ്സുകളോ നനയാതെ തന്നെ വേപ്പർ ഉപയോഗിച്ച് അണുനശീകരണം നടത്താൻ കഴിയും എന്നുള്ളതാണ് യന്ത്രത്തിന്റെ പ്രത്യേകത. സർക്കാർ സ്ഥാപനങ്ങൾ, ഹോസ്പിറ്റലുകൾ, ബാങ്കുകൾ, വാണിജ്യ സ്ഥാപനങ്ങൾ വഴിയുള്ള നോട്ട് വിതരണം അണുവിമുക്തമാക്കാൻ യന്ത്രം ഉപയോഗിക്കാവുന്നതാണ് .യന്ത്ര നിർമ്മാണത്തിന് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയ വകുപ്പ് മേധാവി രമ്യ വി.ആർ, ശ്രീനാഥ് വി.എം, കണ്ണൻ എൻ .വി തുടങ്ങിയ അധ്യാപകരെയും മറ്റ് സ്റ്റാഫ് അംഗങ്ങളെയും പ്രിൻസിപ്പാൾ ഡോ.ജോസ്. കെ. ജേക്കബും, മാനേജ്മെന്റും അനുമോദിച്ചു.

Advertisement