ഗ്രാമപഞ്ചായത്ത് നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ്

37

മുരിയാട്: ഗ്രാമപഞ്ചായത്ത് നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണോൽഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ചിറ്റിലപ്പിള്ളി നിർവഹിച്ചു. വൈസ് പ്രസിണ്ട് സരിത സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ യു വി വിജയൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രതി ഗോപി, മെമ്പർമാരായ തോമസ് തോകലത്ത്, സുനിൽകുമാർ, നിജി വത്സൻ, വൃന്ദ കുമാരി, ജിനി സതീശൻ, ശ്രീജിത്ത് പട്ടത്ത്, നികിത അനൂപ്, സേവിയർ ആളൂക്കാരൻ, മനീഷ മനീഷ്, മണി സജയൻ, നിത അർജ്ജുനൻ, സെക്രട്ടറി പ്രജീഷ് പി അസിസ്റ്റൻറ് സെക്രട്ടറി പുഷ്പലത തുടങ്ങിയവർ പങ്കെടുത്തു.

Advertisement