മുരിയാട്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് 75,76 ബൂത്ത് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ നിര്‍ദനരായ വിദ്യാര്‍ത്ഥികള്‍ക്ക് നോട്ട്ബുക്ക് വിതരണവും ,എസ് എസ് എല്‍ സി ,പ്ലസ് ടു ഉന്നത വിജയം നേടിയവരെ ആദരിക്കലും പഴയകാല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ ആദരിക്കലും ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ജനറല്‍ സെക്രട്ടറി അഡ്വ .എം എസ് അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.കൂടാതെ മുരിയാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ ,വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണായി തെരഞ്ഞെടുത്ത ഗംഗാദേവി സുനിലിനെയും പരിപാടിയില്‍ ആദരിച്ചു.മുരിയാട് മണ്ഡലം കോണ്‍ഗ്രസ് എക്‌സി.കമ്മിറ്റി അംഗം ജയശങ്കര്‍ ചത്രാട്ടില്‍ സ്വാഗതം പറഞ്ഞു.76-ാം ബൂത്ത് കമ്മിറ്റി പ്രസിഡന്റ് പ്രേമന്‍ കൂട്ടാല അദ്ധ്യക്ഷത വഹിച്ചു.കോണ്‍ഗ്രസ് മുരിയാട് മണ്ഡലം പ്രസിഡന്റ് ഐ ആര്‍ ജെയിംസ് നോട്ട്ബുക്ക് വിതരണം ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് 5-ാം വാര്‍ഡ് മെമ്പര്‍ ജസ്റ്റിന്‍ ജോര്‍ജ്ജ് എസ് എസ് എല്‍ സി പ്ലസ് ടു ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. പഴയകാല പ്രവര്‍ത്തകരെ ആദരിക്കല്‍ കോണ്‍ഗ്രസ് മുരിയാട് മണ്ഡലം ജനറല്‍ സെക്രട്ടറി ലിജോ മഞ്ഞളി നടത്തി.കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറി യമുനാദേവി ഷിജു ,ആനന്ദപുരം റൂറല്‍ ബാങ്ക് ഡയറക്ടര്‍ മോഹന്‍ദാസ് പിള്ളത്ത് ,മണ്ഡലം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ തുഷം സൈമണ്‍, എ കെ നാണു( കണ്ണന്‍),സുവര്‍ണ്ണ ഷിബു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.75-ാം ബൂത്ത് കമ്മിറ്റി പ്രസിഡന്റ് ഡേവീസ് താണിക്കല്‍ നന്ദി പറഞ്ഞു
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് 75,76 ബൂത്ത് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ആദരിക്കല്‍ നടന്നു
Advertisement