പഞ്ചായത്ത് സെക്രട്ടറിക്ക് രണ്ടായിരം രൂപ പിഴ വിധിച്ചു

705

ഇരിങ്ങാലക്കുട മൈനര്‍ ഇറിഗേഷന്‍ സബ് ഡിവിഷന്റെ കീഴിലുള്ള തൊമ്മാന ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയിന്മേല്‍ യാതൊരു വിധത്തിലുള്ള അനുമതിയോ ,അംഗീകാരമോ ഇല്ലാതെ 2003 -04 സാമ്പത്തിക വര്‍ഷത്തില്‍ വേളൂക്കര ഗ്രാമപഞ്ചായത്ത് അധികൃതര്‍ P.W.D റോഡില്‍ കൂടി പോകുന്ന മെയിന്‍ പൈപ്പില്‍ അശാസ്ത്രീയമായ രീതിയില്‍ വാല്‍വുകള്‍ സ്ഥാപിച്ചതുമായി സംബന്ധിച്ച് ലിഫ്റ്റ് ഇറിഗേഷന്‍ ഉപഭോക്താവായ തൊമ്മാന സ്വദേശി കെ .പി മാത്യു കോക്കാട്ട് മുകുന്ദപുരം ലീഗല്‍ സര്‍വ്വീസ് കമ്മിറ്റിയില്‍ നല്‍കിയ പരാതിയിന്മേല്‍ തെറ്റായ മറുപടി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വിവരാവകാശ നിയമത്തില്‍ കൂടി ആവശ്യപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കഴിയാതെ വന്നപ്പോള്‍ വേളൂക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം .പോള്‍ രണ്ടായിരം രൂപ പിഴ ചുമത്തി .

 

Advertisement