കെയര്‍ഹോം പദ്ധതി പ്രകാരം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടിന്റെ താക്കോല്‍ കൈമാറി

275
Advertisement

കരൂപ്പടന്ന: കെയര്‍ഹോം പദ്ധതി പ്രകാരം വള്ളിവട്ടം സര്‍വീസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കരൂപ്പടന്ന പെഴുംകാട് സ്വദേശി മാക്കാന്തറ റുക്കിയയുടെ വീടിന്റെ താക്കോല്‍ കൈമാറി. മുകുന്ദപുരം അസി.രജിസ്ട്രാര്‍ എം.സി.അജിത്ത് താക്കോല്‍ കൈമാറി. ചടങ്ങില്‍ സൊസൈറ്റി സെക്രട്ടറി പി.എസ്.ഷീല, പ്രസിഡന്റ് കെ.പി.മോഹനന്‍, വള്ളിവട്ടം വില്ലേജ് ഓഫീസര്‍ പി.എച്ച്.ഹാന്‍സ, കെ.ജെ.വിന്‍സന്‍, ജീവനക്കാരായ വി.ആര്‍.സുരേഷ്, കെ.വി.ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

 

Advertisement