പൂത്തുമ്പിക്കൂട്ടം സ്‌നേഹോത്സവം:ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

447

വള്ളിവട്ടം:പൂത്തുമ്പിക്കൂട്ടം സ്‌നേഹോത്സവത്തിന്റെ ഭാഗമായി ഉന്നത വിജയികള്‍ക്കുള്ള അവാര്‍ഡ് സി.പി.ഐ. കൊടുങ്ങല്ലൂര്‍ മണ്ഡലം സെക്രട്ടറി ടി.എം.ബാബു വിതരണം ചെയ്തു
കേരളത്തില്‍ പരിസ്ഥിതി മലിനപ്പെടുത്തുന്ന പ്രവണത കൂടി വരികയാണെന്നും ഇതിനെതിരെ വിദ്യാര്‍ഥികള്‍ പ്രതികരിക്കണമെന്നും സി.പി.ഐ. കൊടുങ്ങല്ലൂര്‍ മണ്ഡലം സെക്രട്ടറി ടി.എം.ബാബു പറഞ്ഞു. വള്ളിവട്ടം ബാലവേദി സംഘടിപ്പിച്ച പൂത്തുമ്പിക്കൂട്ടം സ്‌നേഹോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. എസ്.എസ്.എല്‍.സി., പ്ലസ്ടു ഉന്നത വിജയികളെ മുന്‍ നഗരസഭ ചെയര്‍പെഴ്‌സന്‍ സി.സി.വിപിന്‍ചന്ദ്രന്‍ അനുമോദിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ മുന്നോടിയായുള്ള വൃക്ഷത്തൈ വിതരണം വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പെഴ്‌സന്‍ നിഷ ഷാജി ഉദ്ഘാടനം ചെയ്തു. സി.പി.ഐ. വെള്ളാങ്ങല്ലൂര്‍ ലോക്കല്‍ സെക്രട്ടറി സുരേഷ് പണിക്കശ്ശേരി അധ്യക്ഷനായി. എ.എസ്.സുരേഷ്ബാബു, വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ., , കെ.ജി.ശിവാനന്ദന്‍, വി.എസ്.ഉണ്ണികൃഷ്ണന്‍, ജവാബ് എറിയാട്, സനില്‍ വട്ടത്തറ, പ്രീതി സുരേഷ്, ഇ.ആര്‍.വിശ്വേശ്വരന്‍, ഇ.എസ്.ആയുഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ക്യാമ്പില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

 

Advertisement